Thursday, April 18, 2024
HomeInternationalകൊവിഡ് 19- ബൈബിൾ വില്പനയിൽ സർവകാല റെക്കോർഡ്

കൊവിഡ് 19- ബൈബിൾ വില്പനയിൽ സർവകാല റെക്കോർഡ്

ന്യൂയോർക്ക്: കോവിഡിനെ കുറിച്ചുള്ള ഭയാശങ്കകൾ മനഷ്യരെ ദൈവവുമായി അടുപ്പിക്കുന്നുവെന്നതിന്റെ വ്യക്തമായ തെളിവാണ് ബൈബിൾ വിൽപനയിൽ ഉണ്ടായിരിക്കുന്ന സർവകല റെക്കോർ ഡെന്ന് ടിൻ ഡെയ്ൽ ബൈബിൾ കമ്യൂണിക്കേഷൻ ഡയറക്ടർ ജിം ജ്വൽ പറഞ്ഞു.ഫെബ്രുവരി മാസത്തേക്കാൾ മാർച്ചിൽ 77 ശതമാനമാണ് ബൈബിൾ വില്പനയിൽ വർദ്ധനവ് ഉണ്ടായിരിക്കുന്നതെന്ന് ജിം പറയുന്നു. ആവശ്യക്കാർക്ക് ബൈബിൾ വിതരണം ചെയ്യുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ടുകളാണ് ഞങ്ങളെ കൂടുതൽ അസ്വസ്ഥരാക്കുന്നത്. ഗ്രൂപ്പ് പഠനത്തിന് ഉപയോഗിക്കുന്ന ഇമേഴ്സ് ബൈബിൾ കഴിഞ്ഞ വർഷം മാർച്ചിലേതിനേക്കാൾ 44 ശതമാനം വർദ്ധനവാണ് ഈ വർഷം മാർച്ച് മാസം നടന്നിട്ടുള്ളത്.   ബൈബിൾ വിൽക്കുന്ന കാലിഫോർണിയ ലോസ്ആഞ്ചൽസിലെ അലബാസ്റ്റർ കമ്പനിയുടെ വിൽപന കഴിഞ്ഞ വർഷത്തെക്കാൾ 143 ശതമാനം വർദ്ധിച്ചിട്ടുണ്ട്.   മാനവചരിത്രം നേരിടുന്ന അതിഭീകരമായ സാഹചര്യത്തെ അതിജീവിക്കന്നതിനും പഴയ കാലം വീണ്ടെടുക്കുന്നതിനും ജനങ്ങൾ പ്രതീക്ഷയോടെ നോക്കുന്നത് ബൈബിളിലേക്കാണെന്ന് അലബസ്റ്റർ കമ്പനി കൊ .ഫൗണ്ടർ ബ്രയാൻ ചങ് അഭിപ്രായപ്പെട്ടു.പ്രതിസന്ധി ഘട്ടത്തിൽ നമ്മെ ഏകരായി വിടുവാൻ ദൈവം അനുവദിക്കയില്ല. അവൻ എപ്പോഴും നമ്മോടുകൂടെ ഉണ്ടാകും. ബ്രയാൻ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments