Friday, April 19, 2024
HomeNationalകര്‍ണാടക തെരഞ്ഞെടുപ്പ് : എക്‌സിറ്റ് പോളുകളുടെ ഫലങ്ങള്‍

കര്‍ണാടക തെരഞ്ഞെടുപ്പ് : എക്‌സിറ്റ് പോളുകളുടെ ഫലങ്ങള്‍

കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് വൈകുന്നേരം ആറു മണിയോടെ പൂര്‍ത്തിയായതിന് പിന്നാലെ വിവിധ മാധ്യമങ്ങളും ഏജന്‍സികളും നടത്തിയ എക്‌സിറ്റ് പോളുകളുടെ ഫലങ്ങള്‍ പുറത്തുവന്നു. വിവിധ എക്‌സിറ്റ് പോളുകള്‍ വ്യത്യസ്തമായ ഫലങ്ങളാണ് പുറത്തുവിട്ടത്. ചില എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ പ്രവചിക്കുമ്ബോള്‍ വ്യക്തമായ ഭൂരിപക്ഷമില്ലെങ്കിലും ബിജെപി വലിയ ഒറ്റകക്ഷിയാകുമെന്നും ചില സര്‍വേകള്‍ പറയുന്നു. എല്ലാ സര്‍വേകളും 40 തോളം സീറ്റുകള്‍ മൂന്നാം കക്ഷിയായ ജനതാദള്‍ എസിന് ലഭിക്കുമെന്നും പറയുന്നു. ഈ സാഹചര്യത്തില്‍ ബിജെപി -ജെഡിഎസ് സഖ്യസര്‍ക്കാരിനുള്ള നീക്കം ബിജെപി തുടങ്ങിക്കഴിഞ്ഞെന്നും വാര്‍ത്തകള്‍ വരുന്നുണ്ട്. എന്നാല്‍ വ്യക്തമായ ഭൂരിപക്ഷം തങ്ങള്‍ക്ക് ലഭിക്കുമെന്ന് തന്നെയാണ് ഭരണകക്ഷിയായ കോണ്‍ഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നത്.
224 അംഗനിയമസഭയാണ് കര്‍ണാടകയിലേത്. 113 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. രണ്ടിടത്ത് വോട്ടെടുപ്പ് മാറ്റിവച്ചിരിക്കുകയാണ്.

കോണ്‍ഗ്രസിന് മുന്നേറ്റം പ്രവചിച്ച്‌ ടൈംസ് നൗ- വിഎംആര്‍

കോണ്‍ഗ്രസ് 90 മുതല്‍ 103 സീറ്റുകള്‍ വരെ നേടുമെന്ന് ടൈംസ്‌നൗ- വിഎംആര്‍ എക്‌സിറ്റ്‌പോള്‍ സര്‍വേ പ്രവചിക്കുന്നു. ബിജെപിക്ക് 80 മുതല്‍ 93 വരെ സീറ്റുകളാണ് ടെംസ് നൗ- വിഎംആര്‍ പ്രവചിക്കുന്നത്. ജെഡിഎസ് 31 33 വരെ സീറ്റുകളില്‍ വിജയിക്കുമെന്നും ടൈംസ് നൗ സര്‍വേ പറയുന്നു.

ഇന്ത്യ ടുഡെ -ആക്‌സിസ് മൈ ഇന്ത്യ

കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം നേടുമെന്നാണ് ഇന്ത്യ ടുഡെ -ആക്‌സിസ് മൈ ഇന്ത്യ സര്‍വേഫലം പറയുന്നത്. കോണ്‍ഗ്രസ് 106 മുതല്‍ 118 സീറ്റുകള്‍ വരെ നേടുമെന്നാണ് ആക്‌സിസ് – മൈ ഇന്ത്യ പ്രവചനം . ബിജെപിക്ക് 79- 92 സീറ്റുകളില്‍ വിജയം പ്രവചിക്കുന്നു. ജെഡിഎസ് 22 മുതല്‍ 30 വരെ സീറ്റുകള്‍ നേടുമെന്നും ആക്‌സിസ് – മൈ ഇന്ത്യ സര്‍വേ പറയുന്നു.

സിഎന്‍എന്‍- ന്യൂസ് 18

ആക്‌സിസ് – മൈ ഇന്ത്യ പ്രവചനത്തിന് സമാനമായ എക്‌സിറ്റ് പോള്‍ ഫലമാണ് സിഎന്‍എന്‍ -ന്യൂസ് 18 സര്‍വേയും പുറത്തുവിട്ടത്. കോണ്‍ഗ്രസിന് 106 മുതല്‍ 118 സീറ്റുകളില്‍ വിജയിക്കാനാവും. ബിജെപി 79-92 വരെ സീറ്റുകളും. ജെഡിഎസ് 22 മുതല്‍ 30 വരെ സീറ്റുകളും നേടുമെന്നാണ് നേടുമെന്നാണ് സിഎന്‍എന്‍ – ന്യൂസ് 18 പ്രവചനം.

സീ ടിവി

കോണ്‍ഗ്രസിന് മുന്‍തൂക്കമാണ് സീ ടിവിയുടെ എക്‌സിറ്റ് പോളില്‍ പറയുന്നത്. 90 -103 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് വലിയ ഒറ്റകക്ഷിയാകും. ബിജെപിക്ക് 80-93 സീറ്റുകളാകും ലഭിക്കുക. ജെഡിഎസ് 31 മുതല്‍ 39 വരെ സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.

സുവര്‍ണ ടിവി

സുവര്‍ണ ടിവിയുടെ എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിനാണ് മേല്‍ക്കൈ പ്രവചിക്കുന്നത്, 106 മുതല്‍ 118 സീറ്റുകള്‍. ബിജെപി 79-92 സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു. ജെഡിഎസ് 22 മുതല്‍ 30 വരെ സീറ്റുകളില്‍ വിജയം നേടുമെന്നും സുവര്‍ണ ടിവി എക്‌സിറ്റ് പോളില്‍ പറയുന്നു.

റിപ്പബ്ലിക് ടിവി

റിപ്പബ്ലക് ടിവി പ്രതിപക്ഷമായ ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. 95 മുതല്‍ 114 സീറ്റുവരെ ബിജെപി നേടുമെന്നാണ് പ്രവചനം. കോണ്‍ഗ്രസ് 73 നും 82 നും ഇടയില്‍ സീറ്റുകള്‍ നേടുമെന്നും റിപ്പബ്ലിക് സര്‍വേയില്‍ പറയുന്നു. ജെഡിഎസ് 32- 43 സീറ്റുകളില്‍ വിജയിക്കുമെന്നും സര്‍വേഫലം പറയുന്നു.

ന്യൂസ് എക്‌സ്

ന്യൂസ് എക്‌സും ബിജെപ്പിക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. എങ്കിലും പാര്‍ട്ടി ഒറ്റയ്ക്ക് ഭൂരിപക്ഷം നേടില്ലെന്നും സര്‍വേ പറയുന്നു. 102 മുതല്‍ 110 വരെ സീറ്റുകളാകും ന്യൂസ് എക്‌സ് സര്‍വേ പ്രകാരം ബിജെപി നേടുക. കോണ്‍ഗ്രസ് 72 മുതല്‍ 78 വരെ സീറ്റുകളില്‍ വിജയിക്കും. 35 – 39 സീറ്റുകളാണ് ജെഡിഎസ് നേടുക.

പ്രജാ ന്യൂസ്

പ്രജാ ന്യൂസും ബിജെപിക്കാണ് മുന്‍തൂക്കം പ്രവചിക്കുന്നത്. 102 മുതല്‍ 110 വരെ സീറ്റുകള്‍ പാര്‍ട്ടി നേടും. കോണ്‍ഗ്രസ് 72- 78, ജെഡിഎസ് 35 -39 എന്നിങ്ങനെയാണ് മറ്റ് കക്ഷികളുടെ സീറ്റുകളുടെ പ്രവചനം

RELATED ARTICLES
- Advertisment -

Most Popular

Recent Comments