സിനിമശാലയിൽ പത്തു വയസ്സുകാരിയെ മധ്യവയസ്​കന്‍ പീഡിപ്പിച്ചു

സിനിമശാലയിൽ ​ അമ്മയെന്ന് സംശയിക്കുന്ന സ്ത്രീയുടെ ഒത്താശയോടെ പത്തു വയസ്സുകാരിയെ മധ്യവയസ്​കന്‍ പീഡിപ്പിച്ചു​. സംഭവം പുറത്തറിഞ്ഞപ്പോൾ പാലക്കാട്​ തൃത്താല സ്വദേശി മൊയ്തീന്‍ കുട്ടി പോലീസ് പിടിയിലായി.​ രക്ഷപെടാനുള്ള ​ശ്രമത്തിനിടെ ഷൊര്‍ണൂര്‍ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ പൊന്നാനി പൊലീസിന് കൈമാറും. കഴിഞ്ഞ ഏപ്രില്‍ 18നായിരുന്നു എടപ്പാള്‍ ചങ്ങരംകുളം തിയറ്ററിനകത്ത് ​ക്രൂരമായ സംഭവം നടന്നത്​. പെണ്‍കുട്ടിയെ ഉപദ്രവിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ആദ്യം തിയറ്ററിലെത്തിയത്​ സ്​ത്രീയും കുട്ടിയുമായിരുന്നു. തുടര്‍ന്ന്​ ആഡംബര കാറില്‍ എത്തിയ മധ്യവയസ്​കന്‍ തിയറ്ററിനകത്ത്​ പെണ്‍കുട്ടിയുടെ അടുത്തായി ഇരുന്ന് രണ്ട്​ മണിക്കൂറോളം പെണ്‍കുട്ടിയെ​ ഉപദ്രവിക്കുകയായിരുന്നു. ഇയാളുടെ കെ.എല്‍. 46ജി 240 നമ്ബര്‍ ബെന്‍സ് കാര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്​. ഏപ്രില്‍ 26ന്​ സി.സി.ടി.വി ദൃശ്യങ്ങളടക്കം നല്‍കി തിയറ്റര്‍ അധികൃതര്‍ ചൈല്‍ഡ്​ ലൈനും പൊലീസിനും​ പരാതി നല്‍കിയിരുന്നു. എന്നാല്‍ പരാതി നല്‍കി മൂന്നാഴ്​ചയായിട്ടും പൊലീസി​​​​​​​െന്‍റ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായില്ല. പ്രതിയെ രക്ഷപ്പെടുത്താനുള്ള ശ്രമവും നടന്നതായി സൂചനയുണ്ട്​. സംഭവം വിവാദമായതോടെയാണ് പൊലീസ്​ വേഗത്തില്‍ നടപടി സ്വീകരിച്ചത്​​. പോക്​സോ വകുപ്പ്​ പ്രകാരമാണ് ഇയാ​ള്‍ക്കെതിരെ​ കേസെടുത്തത്​.