ദിലീപിനെതിരെ 10 കോടി രൂപയുടെ മാനനഷ്ട കേസുമായി ലിബര്‍ട്ടി ബഷീർ

dileep advocate

നടന്‍ ദിലീപിനെതിരെ 10 കോടി രൂപയുടെ മാനനഷ്ട കേസ്. സിനിമാ നിര്‍മാതാവും ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ മുന്‍ പ്രസിഡന്റമായ ലിബര്‍ട്ടി ബഷീറാണ് ദിലീപിനെതിരെ കേസുമായി രംഗത്തെത്തിയിരിക്കുന്നത്. നടിയെ ആക്രമിച്ച സംഭവത്തില്‍ ദിലീപിന്‍റെ പ്രസ്താവന മാനഹാനിയുണ്ടാക്കിയെന്നാണ് ലിബര്‍ട്ടി ബഷീറിന്‍റെ ആരോപണം. വ്യക്തി വൈരാഗ്യത്തിന്‍റെ പേരില്‍ തന്നെ കേസില്‍പെടുത്താന്‍ ബഷീര്‍ ശ്രമിച്ചതായി ദിലീപ് അന്വേഷണോദ്യോഗസ്ഥരോടും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലും പറഞ്ഞിരുന്നു. നോട്ടീസ് ലഭിച്ച്‌ പത്ത് ദിവസത്തിനുള്ളില്‍ ആരോപണം പിന്‍വലിച്ച്‌ ദേശീയ മാധ്യമത്തിലൂടെ ദിലീപ് മാപ്പു പറയണമെന്നും ലിബര്‍ട്ടി ബഷീര്‍ ആവശ്യപ്പെടുന്നു.