ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ ന്യായീകരിച്ച്‌ മന്ത്രി തോമസ് ഐസക്

തോമസ് ഐസക്

മാഹിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വധിച്ച സംഭവത്തെ ന്യായീകരിച്ച്‌ മന്ത്രി തോമസ് ഐസക്. സിപിഎം പ്രവര്‍ത്തകന്‍ ബാബുവിനെ കൊന്നത് ആസൂത്രിതമായി ആയിരുന്നെന്നും അതിനോടുള്ള വൈകാരിക പ്രതികരണമാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകമെന്നും തോമസ് ഐസക് പറഞ്ഞു. ആര്‍എസ്‌എസ് പ്രവര്‍ത്തകന്റെ കൊലപാതകം ആസൂത്രിതമായിരുന്നില്ല. ജനങ്ങളുടെ ആ നിമിഷത്തെ സ്വാഭാവികമായ വൈകാരിക പ്രതികരണം മാത്രമാണ്. ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വധിച്ചവരെ കുറ്റപ്പെടുത്തുന്നില്ലെന്നും തോമസ് ഐസക് പറഞ്ഞു. മാഹി കൊലപാതകത്തിന്റെ പേരില്‍ പാര്‍ട്ടി പ്രതിരോധത്തിലായിട്ടില്ല. പാര്‍ട്ടിക്ക് കുറച്ചുകൂടി അനുഭാവമാണ് കിട്ടിയിട്ടുള്ളതെന്നും തോമസ് ഐസക് വ്യക്തമാക്കി.