കര്‍ണാടക തിരഞ്ഞെടുപ്പ്: വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ കൃ​ത്രി​മം- ആ​രോപ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ്

election

കര്‍ണാടക തിരഞ്ഞെടുപ്പ് വോ​ട്ടിം​ഗ് മെ​ഷീ​നി​ല്‍ കൃ​ത്രി​മം ന​ട​ന്നെ​ന്ന ആ​രോപ​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ്. ആ​ര്‍​എം​വി സെ​ക്ക​ന്‍​ഡ് സ്റ്റേ​ജി​ലെ പോ​ളിം​ഗ് ബൂ​ത്തി​ല്‍ ഏ​തു സ്ഥാ​നാ​ര്‍​ഥി​യു​ടെ നേ​രെ​യു​ള്ള ബ​ട്ട​ണ്‍ അ​മ​ര്‍​ത്തി​യാ​ലും ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി​ക്കു വോ​ട്ടു കി​ട്ടു​ന്ന സ്ഥി​തി​യാ​ണു​ള്ള​തെ​ന്ന് കോ​ണ്‍​ഗ്ര​സ് വ​ക്താ​വാ​യ ബ്രി​ജേ​ഷ് കാ​ല​പ്പ​ ട്വി​റ്റ​റി​ലൂ​ടെ ആ​രോപിച്ചു.ബം​ഗ​ളു​രു​വി​ലെ ആ​ര്‍​എം​വി സെ​ക്ക​ന്‍​ഡ് സ്റ്റേ​ജി​ല്‍ എ​ന്‍റെ മാ​താ​പി​താ​ക്ക​ളു​ടെ അ​പ്പാ​ര്‍​ട്ട്മെ​ന്‍റി​ന് എ​തി​ര്‍​വ​ശ​ത്തെ അ​ഞ്ച് ബൂ​ത്തു​കളില്‍ ര​ണ്ടാ​മ​ത്തെ ബൂ​ത്തി​ല്‍ ഏ​ത് ബ​ട്ട​ണി​ല്‍ അ​മ​ര്‍​ത്തി​യാ​ലും താ​മ​ര ചി​ഹ്ന​ത്തി​നാ​ണു വോ​ട്ടു​പോ​കു​ന്ന​ത്. വോ​ട്ട​ര്‍​മാ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​തെ തി​രി​ച്ചു പോ​വു​ക​യാ​ണെന്നും,രാ​മ​ന​ഗ​ര, ച​മ​രാ​ജ്പേ​ട്ട്, ഹെ​ബ്ബാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലെ ബൂ​ത്തു​ക​ളി​ല്‍ വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ളി​ല്‍ അ​പാ​ക​ത ക​ണ്ടെ​ത്തി​യ​താ​യും അ​ദ്ദേ​ഹം ട്വീ​റ്റ് ചെ​യ്തു.