ശ്രീലങ്കയില്‍ മുസ്ലിങ്ങള്‍ക്കും പള്ളികള്‍ക്കും നേരെ ആക്രമണം;രാജ്യത്ത് കര്‍ഫ്യു

SRILANKA

ശ്രീലങ്കയില്‍ മുസ്ലിങ്ങള്‍ക്കും പള്ളികള്‍ക്കും നേരെയുണ്ടായ ആക്രമണത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ വരെ രാജ്യത്ത് കര്‍ഫ്യു പ്രഖ്യാപിച്ചു. ഞായറാഴ്ചയാണ് മുസ്ലിം പള്ളികള്‍ക്ക് നേരെയും മുസ്ലിങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നേരെയും ആക്രമണമുണ്ടായത്. യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ തുടര്‍ന്നാണ് ആക്രമണങ്ങളെന്ന് പൊലീസ് അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിട്ട അബ്ദുല്‍ ഹമീദ് മുഹമ്മദ് ഹസ്മര്‍ എന്ന യുവാവിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അതിനിടെ ചാവേര്‍ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന മതപണ്ഡിതനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് മറ്റുചിലയിടങ്ങളിലും അനിഷ്ട സംഭവങ്ങളുണ്ടായി.