ലഹരി മരുന്നുമായി ആലപ്പുഴയില്‍ 2 പേർ പിടിയിൽ

drugs

ലഹരി മരുന്നായ മെത്തിലീന്‍ ഡയോക്‌സീ മെത്താ ആംഫിറ്റമിനുമായി രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാസര്‍ഗോഡ് നീലേശ്വരം പള്ളിക്കര കണിയാംവയല്‍ ഗ്രേസില്‍ താമസിക്കുന്ന കോട്ടയം സ്വദേശി ബിബിന്‍ മാത്യു (27), ഹോസ്ദുര്‍ഗ് അജാനൂര്‍ കാഞ്ഞങ്ങാട് ഹാദില്‍ മന്‍സിലില്‍ മുഹമ്മദ് ഹാദില്‍ (24) എന്നിവരെയാണ് ആലപ്പുഴ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.റോബര്‍ട്ടിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് നാര്‍ക്കോട്ടിക് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്.

കഴിഞ്ഞ 9 ന് രാവിലെയാണ് അര ഗ്രാം എംഡിഎംഎയും 20 ഗ്രാം കഞ്ചാവും ടപ്പെന്റഡോള്‍ ഗുളികകളുമായി ബിബിനെ പിടികൂടിയത്. നാലു വര്‍ഷമായി ലഹരി മരുന്ന് ഉപയോഗിക്കുന്ന ബിബിന്‍ സ്വന്തം ആവശ്യത്തിനായി കൈവശം സൂക്ഷിച്ച മരുന്നാണു പിടികൂടിയതെന്ന് എക്‌സൈസ് അറിയിച്ചു.
കോട്ടയത്തെ ബന്ധുക്കളെ കാണാന്‍ ആലപ്പുഴയില്‍ എത്തിയപ്പോഴാണ് എക്‌സൈസിന്റെ പിടിയിലായത്. പൗഡര്‍ രൂപത്തിലുള്ള ലഹരിമരുന്ന് പുകവലിക്കുന്നതിന് ഉപയോഗിക്കുന്ന 10, 20 രൂപ കറന്‍സി റോളുകളും പിടികൂടി.