ഇല്ലിനോയ് : കോവിഡ് 19 സംസ്ഥാനത്ത് കണ്ടെത്തിയതിനുശേഷം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മേയ് 10 വരെ 77741 ഉം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 3406 ഉം ആണെന്ന് ഇല്ലിനോയ് ഗവര്‍ണര്‍ ജൊബി പ്രിട്ട്‌സക്കറും പബ്ലിക് ഹെല്‍ത്ത് ഡയറക്ടര്‍ ഡോ. എസ്ക്കിയും അറിയിച്ചു.
മേയ് 10നു മാത്രം 1656 കേസ്സുകളും 56 മരണവും സംഭവിച്ചതായും ഇവര്‍ പറഞ്ഞു. കഴിഞ്ഞ ദിവസങ്ങള്‍ സംസ്ഥാനത്ത് പ്രതിദിനം 100 മരണങ്ങള്‍ സംഭവിച്ചിടത്തു ഞായറാഴ്ച മരണ നിരക്ക് ഗണ്യമായി കുറഞ്ഞതായും ഇവര്‍ പറഞ്ഞു. മാര്‍ച്ച് 19 നാണ് ഇല്ലിനോയ് സംസ്ഥാനത്തു ആദ്യ കോവിഡ് 19 മരണം സംഭവിച്ചത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13653 പരിശോധനകള്‍ നടത്തിയതില്‍ 12 ശതമാനത്തിന് പോസിറ്റിവ് സ്ഥിരീകരിച്ചിരുന്നു.
പ്രതിദിന പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കണമെന്നും അതിനുള്ള സൗകര്യങ്ങള്‍ ചെയ്തു തരണമെന്നും പ്രസിഡന്റ് ട്രംപിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ വൈറ്റ് ഹൗസിന് മറ്റു പല കാര്യത്തിലും ശ്രദ്ധിക്കേണ്ടതിനാല്‍ കൂടുതല്‍ സഹായം പ്രതീക്ഷിക്കുന്നില്ലെന്നും സംസ്ഥാനം പൂര്‍ണ്ണ തോതില്‍ പ്രവര്‍ത്തന ക്ഷമമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.