ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് ലഭിച്ച 50 സ്ഥലങ്ങളിൽ റാന്നിയും കോഴഞ്ചേരിയും

earthquake

സംസ്ഥാനത്ത് മഴ കടുത്തതോടെ ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് ഓപ്പറേഷന്‍ സെന്റര്‍ തയാറാക്കിയ ദുരന്ത സൂചികാ ഭൂപടത്തില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ള 50 പ്രധാന സ്ഥലങ്ങളെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. അടൂര്‍, ആലത്തൂര്‍, ആലുവ, ചാലക്കുടി, ചങ്ങനാശേരി, ചിറ്റൂര്‍, ദേവികുളം, ഏറനാട്, ഹോസ്ദുര്‍ഗ്, ഇടുക്കി, ഇരിട്ടി, കാഞ്ഞിരപ്പള്ളി, കണ്ണൂര്‍, കാസര്‍ഗോഡ്, കാട്ടാക്കട, കൊണ്ടോട്ടി, കോന്നി, കോതമംഗലം, കൊട്ടാരക്കര, കോഴഞ്ചേരി, കോഴിക്കോട്, മല്ലപ്പള്ളി, മാനന്തവാടി, മഞ്ചേശ്വരം, മണ്ണാര്‍ക്കാട്, മീനച്ചില്‍, മൂവാറ്റുപുഴ, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, നിലമ്ബൂര്‍, ഒറ്റപ്പാലം, പാലക്കാട്, പത്തനാപുരം, പീരുമേട്, പെരിന്തല്‍മണ്ണ, പുനലൂര്‍, കൊയിലാണ്ടി, റാന്നി, സുല്‍ത്താന്‍ ബത്തേരി, തളിപ്പറമ്ബ്, തലപ്പള്ളി, തലശേരി, താരമശേരി, തൊടുപുഴ, തൃശൂര്‍, തിരൂരങ്ങാടി, ഉടുമ്ബന്‍ചോല, വടകര, വെള്ളരിക്കുണ്ട്, വൈത്തിരി തുടങ്ങിയവയാണ് മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ള താലൂക്കുകള്‍. തളിപ്പറമ്ബ്, കൊട്ടാരക്കര, തലശേരി, കാഞ്ഞിരപ്പള്ളി, റാന്നി, കൊയിലാണ്ടി, താമരശേരി, ഏറനാട്, മീനച്ചില്‍, കോട്ടയം, തൊടുപുഴ, ഹോസ്ദുര്‍ഗ്, കണ്ണൂര്‍, കോഴിക്കോട്, വടകര, നെടുമങ്ങാട്, ചടങ്ങനാശേരി, കോതമംഗലം, കൊണ്ടോട്ടി, ഇരിട്ടി, നിലമ്ബൂര്‍, തിരുവനന്തപുരം, തിരൂരങ്ങാടി, കാട്ടാക്കട തുടങ്ങിയ താലൂക്കുകളില്‍ ശക്തിയേറിയ മിന്നലിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.