ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ലാറി ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍

lari

പ്രസിഡന്റ് ട്രംപിന്റെ സാമ്പത്തിക ഉപദേഷ്ടാവ് ലാറി കുട്‌ലോവിനെ ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രസിഡന്റ് തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ” സാമ്പത്തിക വ്യാപാര കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കുന്ന നമ്മുടെ പ്രിയപ്പെട്ട ലാറി കുഡ്‌ലോവിന് ഹൃദയാഘാതം അനുഭവപ്പെട്ടു. വാള്‍ട്ടര്‍ റീഡ് മെഡിക്കല്‍ സെന്ററില്‍ ചികിത്സയിലാണ് അദ്ദേഹമിപ്പോള്‍.” ട്രംപ് ട്വീറ്റ് ചെയ്തു. കാനഡയില്‍ നടന്ന ജി7 ഉച്ചകോടിയില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സ്വീകരിച്ച നിലപാടിനെതിരെ നേരത്തെ കുട്‌ലോവ് രംഗത്തെത്തിയിരുന്നു. ജി7 ഉച്ചകോടിയില്‍ പ്രസിഡന്റ് ട്രംപിനെ ഒറ്റികൊടുത്ത കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ തങ്ങളെ പിന്നില്‍ നിന്ന് കുത്തുകയായിരുന്നു എന്നായിരുന്നു കുട്‌ലോവിന്റെ പ്രസ്താവന. ജസ്റ്റിന്‍ ട്രൂഡോ വൈദഗ്ദ്ധ്യമില്ലാത്ത ജൂനിയര്‍ വിദ്യാര്‍ത്ഥിയാണെന്ന് പരിഹസിക്കുകയും ചെയ്തു.