ചെറുവള്ളി എസ്റ്റേറ്റ് വിട്ട് നല്‍കുന്നതില്‍ നിന്നും പിന്മാറുന്നു:ബിലിവേഴ്‌സ് ചര്‍ച്ച്‌

sabarimala airport

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് വിട്ട് നല്‍കുന്നതില്‍ നിന്നും പിന്മാറുന്നതായി ബിലിവേഴ്‌സ് ചര്‍ച്ച്‌.

ശബരിമല നട എല്ലാ ദിവസം തുറക്കുന്നതിനുവേണ്ടിയാണ് വിമാനത്താവളമെന്ന ചിലരുടെ ആക്ഷേപത്തെ തുടര്‍ന്നാണ് പുനരാലോചന.

ശബരിമല നട എല്ലാ ദിവസം തുറക്കുന്നതിനുവേണ്ടിയാണ് വിമാനത്താവളമെന്ന ചിലരുടെ ആക്ഷേപത്തെ തുടര്‍ന്നാണ് പുനരാലോചന.

ശബരിമല വിഷയവുമായി ബന്ധപ്പെടുത്തി സഭയ്‌ക്കെതിരേയും മെത്രാപ്പോലീത്തമാര്‍ക്കെതിരേയും സാമൂഹികമാധ്യമങ്ങള്‍ വഴിയും മറ്റ് ചില മാധ്യമങ്ങള്‍ വഴിയും ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നുണ്ട്. ഇത് തങ്ങള്‍ക്ക് അറിവില്ലാത്ത കാര്യമാണ്.

സ്ഥലം വിട്ട് നല്‍കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുന്ന സമയത്ത് ഇത്തരമൊരു വിഷയമൊന്നും ഇല്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഉയരുന്ന ആക്ഷേപങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടതില്ലെന്ന നിലപാടിലാണ് സഭ.

ശബരിമല സ്ത്രീപ്രവേശന വിധി വന്നതിന് ശേഷം ശബരിമല നട എല്ലാ ദിവസവും തുറക്കുന്നതിന് വേണ്ടിയാണ് വിമാനത്താവളം കൊണ്ടുവരുന്നതെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. അത് തങ്ങള്‍ ഏറ്റെടുക്കേണ്ടകാര്യമില്ലെന്നാണ് ബിലിവേഴ്സ് ചര്‍ച്ചിന്റെ നിലപാട്.

ഇത് സംബന്ധിച്ച്‌ ഈ മാസം അവസാനം നടക്കാനിരിക്കുന്ന ബിഷപ്പ് കൗണ്‍സിലിലും വിഷയം ചര്‍ച്ച ചെയ്യും.

സംസ്ഥാനത്തെ അഞ്ചാമത്തെ വിമാനത്താവളം ശബരിമലയായിരിക്കുമെന്ന് സര്‍ക്കാരിന്റെ വാര്‍ഷികത്തോട് അനുബന്ധിച്ചുള്ള മുഖ്യമന്ത്രിയുടെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ സഭയ്‌ക്കെതിരേ ആക്ഷേപമുയര്‍ന്ന സാഹചര്യത്തിലാണ് സഭ സ്ഥലം വിട്ട് നല്‍കുന്നതില്‍ നിന്നും പിന്മാറുന്നത്.

2260 ഏക്കര്‍സ്ഥലമാണ് ശബരിമല വിമാനത്താവള പദ്ധതിക്കായി ബിലിവേഴ്‌സ് ചര്‍ച്ച്‌ നല്‍കാമെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നത്.