ഗുസ്തി കണ്ട് മടുത്തവർക്ക് ദി ബൂട്ടി സ്ലാപ്പിംഗ് ചാമ്ബ്യന്‍ഷിപ്പ്

boxing

ബോക്സിംഗും ഗുസ്തിയും കണ്ട് മടുത്തവർക്ക് പുതിയ മത്സരയിനവുമായി റഷ്യ. മുഖത്തടിക്കുന്ന മത്സരത്തിന് വന്‍ സ്വീകാര്യത ലഭിച്ചതോടെയാണ് പുതിയ മത്സരയിനത്തിന് അരങ്ങുണര്‍ന്നത്.

മുഖത്തടിക്കുന്ന മത്സരം പുരുഷന്മാര്‍ക്ക് വേണ്ടിയുള്ളതായിരുന്നുവെങ്കില്‍ നിതംബത്തില്‍ അടിക്കുന്ന മത്സരം സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ്.

‘ദി ബൂട്ടി സ്ലാപ്പിംഗ് ചാമ്ബ്യന്‍ഷിപ്പ്’ അഥവാ ‘യഷാന്‍കിന്‍ കപ്പ്‌’ എന്നീ പേരുകളിലായാണ് മത്സരം നടക്കുന്നത്. തിരിഞ്ഞു നില്‍ക്കുന്ന എതിരാളിയുടെ പിന്‍ഭാഗത്ത് ശക്തിയായി കൈ ഉപയോഗിച്ച്‌ അടിക്കുന്നതാണ് മത്സരം.


അടിയുടെ ആഘാതത്തില്‍ എതിരാളി മുന്നോട്ട് പോകുകയോ താഴെ വീഴുകയോ ചെയ്താല്‍ മത്സരം വിജയിച്ചതായി പ്രഖ്യാപിക്കും.

പ്രമുഖരടക്കം നിരവധി പേരാണ് മത്സരം കാണാനും പങ്കെടുക്കാനുമായി സൈബീരിയയില്‍ എത്തുന്നത്. സൈബീരിയന്‍ പവര്‍ ഷോയുടെ ഭാഗമായാണ് മത്സരങ്ങള്‍ നടക്കുന്നത്. പോള്‍ ഡാന്‍സി൦ഗും ഇതിന്‍റെ ഭാഗമാണ്.