തമിഴ്‌നാടിന്റെ താപനില 41 ഡിഗ്രിയിൽ ; ഇനിയും 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യത

sunlight

തമിഴ്‌നാട്ടിലെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, വെല്ലൂര്‍, തിരുവണ്ണാമലൈ, ധര്‍മപുരി, സേലം, നാമക്കല്‍, കരൂര്‍, തിരുച്ചിറപ്പള്ളി, പെരമ്പലൂര്‍, വില്ലുപുരം ജില്ലകളില്‍ അടുത്ത 48 മണിക്കൂറില്‍ ഉഷ്ണ തരംഗത്തിനു സാധ്യതയെന്നു കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അന്തരീക്ഷ താപനില 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

സൂര്യാഘാതത്തിനു സാധ്യതയുള്ളതിനാല്‍ രാവിലെ 11 മുതല്‍ 3 വരെ നേരിട്ടു വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്നു കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി. ചെന്നൈയില്‍ കൂടിയ താപനില 41 ഡിഗ്രിയും കുറഞ്ഞ താപനില 32 ഡിഗ്രിയും ആയിരിക്കും. ഒരാഴ്ചയിലേറെയായി നഗരത്തിലെ താപനില 40 ഡിഗ്രിക്ക് അടുത്താണ്.