യൂണിവേഴ്സിറ്റി കോളജിൽ സംഘർഷത്തിൽ വിദ്യാർഥിക്ക് കുത്തേറ്റു

C

യൂണിവേഴ്സിറ്റി കോളജിൽ എസ്.എഫ്.ഐ പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ വിദ്യാർഥിക്ക് കുത്തേറ്റു. സംഘട്ടനത്തിൽ മൂന്നാം വർഷ വിദ്യാർഥി അഖിലിനാണ് കുത്തേറ്റത്.

നെഞ്ചിൽ കുത്തേറ്റ വിദ്യാർഥിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം കാന്‍റീനിൽ പാട്ടുപാടിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം പരിഹരിക്കാൻ ഇന്ന് ചർച്ചക്ക് വിളിച്ചിരുന്നു. ഇതിനിടെയാണ് സംഘർഷമുണ്ടായത്. കുത്തേറ്റ അഖിൽ എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനാണ്. സംഭവത്തിൽ വിദ്യാർഥികൾ കോളജിന് മുന്നിൽ പ്രതിഷേധിച്ചു. പുറത്തുനിന്നുള്ളവരാണ് കോളജിൽ കയറി പ്രശ്നമുണ്ടാക്കിയതെന്നും സഹപാഠിയെ കുത്തിയതെന്നും ചില വിദ്യാർഥികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.

പഠനം കഴിഞ്ഞ് പോയവർ നേതാക്കൾ ചമഞ്ഞെത്തി കോളജിൽ വിലസുകയാണ്. നേരത്തെ പാളയത്ത് പൊലീസുകാരെ നടുറോഡിൽ ആക്രമിച്ച കേസിലെ പ്രതിയടക്കമുള്ള ആളുകളാണ് ആക്രമിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി വിദ്യാർഥികൾക്ക് സംഘടന നേതാക്കളുടെ ഭാഗത്തുനിന്നും അതിക്രമം നേരിടേണ്ടി വരുന്നു. കഴിഞ്ഞ ദിവസം ഒരു വിദ്യാർഥിക്ക് മർദനമേറ്റിരുന്നെന്നും വിദ്യാർഥികൾ മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ദിവസം കാന്‍റീനിൽ പാട്ടുപാടിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കം പരിഹരിക്കാൻ ഇന്ന് ചർച്ചക്ക് വിളിച്ചിരുന്നു. ഇതിനിടെയാണ് സംഘർഷമുണ്ടായത്. കുത്തേറ്റ അഖിൽ എസ്.എഫ്.ഐയുടെ സജീവ പ്രവർത്തകനാണ്. സംഭവത്തിൽ വിദ്യാർഥികൾ കോളജിന് മുന്നിൽ പ്രതിഷേധിച്ചു. പുറത്തുനിന്നുള്ളവരാണ് കോളജിൽ കയറി പ്രശ്നമുണ്ടാക്കിയതെന്നും സഹപാഠിയെ കുത്തിയതെന്നും ചില വിദ്യാർഥികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.