പരിശുദ്ധ കാതോലിക്കാ ബാവയുടെ വേര്‍പാട് വേദനാജനകം: മന്ത്രി വീണാ ജോര്‍ജ്


മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവ തിരുമേനിയുടെ വേര്‍പാട് വേദനാജനകമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആത്മീയ ഔന്നത്യത്തിലും സാധാരണക്കാരോട് അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയിലും അദ്ദേഹം സംസാരിച്ചു. ലാളിത്യത്തോടെ പെരുമാറി. നിഷ്‌കളങ്കതയും നൈര്‍മ്മല്യവും തിരുമേനിയുടെ സ്വഭാവ സവിശേഷതകളായിരുന്നുവെന്നും മന്ത്രി അനുസ്മരിച്ചു.