പത്തനംതിട്ട ജില്ലാ കളക്ടറായി ചുമതലയേറ്റ ഡോ. ദിവ്യ എസ്. അയ്യര്‍ അമ്മ ഭഗവതി അമ്മാള്‍ക്കും അച്ഛന്‍ ശേഷ അയ്യര്‍ക്കും ഒപ്പം

പത്തനംതിട്ട ജില്ലയിലെ പുതിയ കളക്ടറായി ഡോ. ദിവ്യ എസ്. അയ്യര്‍ ചുമതലയേറ്റത് അമ്മ ഭഗവതി അമ്മാള്‍ക്കും അച്ഛന്‍ ശേഷ അയ്യര്‍ക്കും ഒപ്പം. ഈ ഒരു നിമിഷം വാക്കുകള്‍ക്ക് അതീതമാണെന്നും ഐ.എ.എസ് എന്നത് നാലാം ക്ലാസ് മുതലുള്ള മകളുടെ വലിയ ആഗ്രഹമായിരുന്നെന്നും അമ്മ ഭഗവതി അമ്മാള്‍ പറഞ്ഞു. വിക്രം സാരാഭായി സ്പേസ് സെന്റര്‍ ഉദ്യോഗസ്ഥനായിരുന്ന അച്ഛനും എസ്.ബി.ടി ഉദ്യോഗസ്ഥയായിരുന്ന അമ്മയ്ക്കും ദിവ്യയെക്കൂടാതെ മറ്റൊരു മകള്‍ കൂടിയുണ്ട്.