അച്ഛന്‍ സൂക്ഷിച്ച 46 ലക്ഷം രൂപ ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിച്ച സഹപാഠിക്ക് മകൻ കൊടുത്തു

rupees 2000

വസ്തു വിറ്റ് അച്ഛന്‍ സൂക്ഷിച്ച 46 ലക്ഷം രൂപ 15കാരന്‍ സുഹൃത്തുക്കള്‍ക്ക് വിതരണം ചെയ്തു. ഹോം വര്‍ക്ക് ചെയ്യാന്‍ സഹായിച്ച കുട്ടിക്കാണ് കൗമാരക്കാരനായ 15 വയസ്‌കാരന്‍ മൂന്ന് ലക്ഷത്തോളം രൂപ നല്‍കിയത്. പണം സൂക്ഷിച്ചിരുന്ന സെയിഫില്‍ പൈസാ കാണാതെ വന്നതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതിപ്പെട്ടത്. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പണം കുട്ടി സുഹൃത്തുക്കള്‍ക്ക് നല്‍കിയത് എന്ന് കണ്ടെത്തിയത്. ദിവസ വേതനത്തൊഴിലാളിയുടെ മകനായ സഹപാഠിക്കാണ് കുട്ടി പണം നല്‍കിയത്.