പ്രളയം വീണ്ടും കേരളത്തെ ദുരിതത്തിലാക്കിയപ്പോള്‍ വ്യത്യസ്തനായ ഒരു അച്ഛൻ മലയാളികളെ കണ്ണീരണിയിയിക്കുകയാണ്. ക്യാന്‍സര്‍ രോഗിയായ കുഞ്ഞുമകന്റെ ചികിത്സയ്ക്ക് വേണ്ടി കരുതി വെച്ചിരുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനൊരുങ്ങിയാണ് അദ്ദേഹം മലയാളികളെ ഞെട്ടിച്ചത്. അടൂര്‍ സ്വദേശി അനസ് ആണ് കേരളത്തെ നന്മ കൊണ്ട് വാരിപ്പുണർന്നത്. അനസിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കുക :
” വരുന്ന വെള്ളിയാഴ്ച മകനെയും കൊണ്ട് വീണ്ടും RCC യില്‍ അഡ്മിറ്റാകുവാണ്
സാമ്ബത്തികമായി വളരെ ബുദ്ധിമുട്ടിലൂടെയാണ് ഞാനും എന്റെ കുടുംബവും , പക്ഷെ മഹാ പ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവരുടെ അത്രയും വരില്ലല്ലോ. ചികത്സക്കായി കരുതി കൂട്ടി വെച്ചിരുന്ന പൈസയും കഴിഞ്ഞാഴ്ച കുട്ടിയുടെ ചികിത്സക്കായി 2 പേര്‍ സഹായിച്ചത് ഉള്‍പെടെ ചേര്‍ത്ത് ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അയക്കാന്‍ ഞാനും എന്റെ കുടുംബവും തീരുമാനിച്ചു. അതിജീവിക്കും നമ്മുടെ കേരളം…”
ഒരു ഗ്രാമം ഒന്നാകെ ഒലിച്ച് പോയി
കനത്ത മഴ കേരളത്തെ മൂടിത്തുടങ്ങിയപ്പോള്‍ ആദ്യം ദുരന്തഭൂമിയായി മാറിയത് വയനാട് മേപ്പാടിയിലെ പുത്തുമലയാണ്. ഉരുള്‍ പൊട്ടലില്‍ നിരവധി ആളുകള്‍ മണ്ണിനടിയിലായി എന്ന വാര്‍ത്ത പരന്നതോടെ കേരളം ഒന്നാകെ പുത്തുമലയെക്കുറിച്ചോര്‍ത്തുരുകി. പിന്നാലെയാണ് നടുക്കം കൂട്ടി മലപ്പുറം കവളപ്പാറയില്‍ നിന്ന് വന്‍ ദുരന്തവാര്‍ത്ത പുറത്ത് എത്തിയത്. വ്യാഴാഴ്ച രാത്രി ഉണ്ടായ വന്‍ ഉരുള്‍പൊട്ടലില്‍ ഒരു മലയോര ഗ്രാമം ഒന്നാകെ തുടച്ച് നീക്കപ്പെട്ടു.