കേരളത്തിലുണ്ടായ ദുരിതത്തെ ഒരുമിച്ച് നേരിടുമെന്ന് വയനാട് എം.പി രാഹുല്‍ ഗാന്ധി. മഴക്കെടുതി വലിയ ദുരന്തമാണ് ഉണ്ടാക്കിയതെങ്കിലും ഭാവിയെ കുറിച്ച് ആരും ആശങ്കപ്പെടരുതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോഴിക്കോട്, വയനാട് ജില്ലകളിലായി സ്വന്തം മണ്ഡലത്തിലെ ദുരന്തഭൂമികള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. ക്യാംപുകളിലെത്തിയ രാഹുല്‍ ഗാന്ധി ദുരന്തബാധിതരെ നേരിട്ട് കണ്ട് സംസാരിച്ചു. കുട്ടികളോട് കുശലം പറഞ്ഞു. എല്ലാ സഹായങ്ങളുമെത്തിക്കാന്‍ എപ്പോഴും കൂടെയുണ്ടാകുമെന്ന് പറഞ്ഞു.
‘ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ രാഷ്ട്രീയവത്കരിക്കരുത്. കേരളത്തിന് അര്‍ഹമായ സഹായം നല്‍കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചവര്‍ക്കും കേന്ദ്ര, സംസ്ഥാനസര്‍ക്കാരുകള്‍ സഹായധനം വേഗത്തില്‍ നല്‍കണം’, രാഹുല്‍ ആവശ്യപ്പെട്ടു.
വൃദ്ധരടക്കമുള്ളവരോട് സംസാരിച്ച രാഹുലിന്‍റെ വാക്കുകള്‍ പരിഭാഷപ്പെടുത്തിയത് കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും.
ഇതിനിടെയാണ് ദുരന്തബാധിതയായ ഒരമ്മയോട് സംസാരിക്കവെ, അവരുടെ നാശനഷ്ടങ്ങളെക്കുറിച്ചും സഹായധനത്തെക്കുറിച്ചും രാഹുല്‍ ചോദിച്ചറിഞ്ഞത്. ഒന്നും പേടിക്കണ്ട, എന്ന് മുല്ലപ്പള്ളി പറയുമ്ബോള്‍, Don’t Worry – എന്ന് രാഹുല്‍. ഇതിന് മലയാളം വാക്കെന്താണ്? രാഹുല്‍ ചോദിച്ചു.
‘ഒന്നും ഭയപ്പെടേണ്ട’, എന്ന് മുല്ലപ്പള്ളി. ‘ഒന്നും ഭയപ്പെടേണ്ട, ഓക്കെ?’, എന്ന് രാഹുല്‍.