ബ്രോഡ്‍വേയില്‍ കച്ചവടം നടത്തുന്ന പി എം നൗഷാദ് തന്റെ വഴിയോരക്കടയിലെ വസ്‍ത്രങ്ങള്‍ ചാക്കുകെട്ടില്‍ നിറച്ചുനല്‍കിയാണ് ദുരിതാശ്വാസം അനുഭവിക്കുന്നവര്‍ക്ക് സഹായവുമായി രംഗത്ത് എത്തിയത്. നൗഷാദിനെ അഭിനന്ദിച്ച് നടൻ തമ്പി ആന്റണിയും രംഗത്ത് എത്തി. സാമൂഹ്യമാധ്യമത്തിലൂടെയാണ് തമ്പി ആന്റണി അഭിനന്ദനവും സഹായവും അറിയിച്ചത്.
തമ്പി ആന്റണിയുടെ ഫേസ്ബുക്ക് പോസ്റ്റ്
നൗഷാദ്…നൗഷാദ് …
നിങ്ങളുടെ വിശാല മനസ്സിന്
ഏതു കഠിനഹൃദയനും
പ്രചോദനമേകുന്ന
ഹൃദയ വിശാലതക്ക്
സാഷ്‍ടാംഗ പ്രണാമം
നിങ്ങളുടെ നഷ്‍ടത്തില്‍ 50000 രൂപ ഞാന്‍ പങ്കിടുന്നു