ഗണപതി മാംസാഹാരം കഴിക്കുന്നതായി ചിത്രീകരിച്ച് നിര്‍മിച്ച പരസ്യത്തിനെതിരെ ഓസട്രേലിയയില്‍ കഴിയുന്ന ഇന്ത്യന്‍ വിശ്വാസികളുടെ പ്രതിഷേധം ശക്തമായി. ഇതോടെ പരാതിയുമായി ഇന്ത്യ രംഗത്തെത്തി. കാന്‍ബറയിലെ ഇന്ത്യന്‍ എംബസി ഇതുസംബന്ധിച്ച് ഓസീസ് സര്‍ക്കാരിന് പരാതി നല്‍കി. ഇറച്ചി വ്യവസായ ഗ്രൂപ്പിന്റെ പരസ്യത്തിലാണ് വിവിധ മതവിഭാഗത്തില്‍പ്പെട്ട ദൈവങ്ങള്‍ ഒരുമിച്ചിരുന്ന് ആട്ടിറച്ചി കഴിക്കുന്നതായി ചിത്രീകരിച്ചത്. ഗണപതി സസ്യാഹാരം മാത്രം കഴിക്കുന്നതായാണ് ഹിന്ദു മത വിശ്വസം. ഗണപതി മാംസാഹാരം കഴിക്കില്ലെന്നും ഇത് ഹിന്ദു ആചാരത്തിന് വിരുദ്ധമാണെന്നും അതിനാല്‍ പരസ്യം നിരോധിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യക്കാര്‍ പരസ്യത്തിനെതിരെ രംഗത്തെത്തിയത്. ക്രിസ്തു, ബുദ്ധന്‍, ഗണപതി തുടങ്ങിയവര്‍ ഒരുമിച്ചിരുന്ന് മാസം കഴിക്കുന്നതായാണ് പരസ്യത്തില്‍ ഉണ്ടായിരുന്നത്. ഒരുവിഭാഗത്തിന്റെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് പരസ്യമെന്നും പ്രതിഷേധക്കാര്‍ പറയുന്നു.
പരസ്യത്തിനെതിരെ 30 ഓളം പരാതികള്‍ ലഭിച്ചതായി ഓസ്‌ട്രേലിയലിലെ അഡ്വര്‍ട്ടൈസിങ് സ്റ്റാന്റേര്‍ഡ് ബ്യൂറോ പറഞ്ഞു. പരസ്യത്തിനെതിരേ
സാമൂഹിക മാധ്യമങ്ങളിലൂടെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
ഗണപതി മാംസാഹാരം കഴിക്കുന്ന പരസ്യത്തിനെതിരെ പ്രതിഷേധം
RELATED ARTICLES