Wednesday, September 11, 2024
HomeCrimeസിനിമയുടെ വ്യാജപതിപ്പ്;തമിഴ് റോക്കേഴ്സ് വെബ്സൈറ്റ് അഡ്മിന്‍ അറസ്റ്റില്‍

സിനിമയുടെ വ്യാജപതിപ്പ്;തമിഴ് റോക്കേഴ്സ് വെബ്സൈറ്റ് അഡ്മിന്‍ അറസ്റ്റില്‍

തമിഴ് റോക്കേഴ്സ് വെബ്സൈറ്റ് അഡ്മിന്‍ അറസ്റ്റില്‍. തിരുപ്പത്തൂർ സ്വദേശി ഗൗരി ശങ്കറിനെ ചെന്നൈയിൽനിന്ന് അറസ്റ്റു ചെയ്തെന്നാണു റിപ്പോർട്ട്. പുതിയ സിനിമ അപ്ലോഡ് ചെയ്ത സംഭവത്തിലാണ് നടപടി. ചൈന്നെയിലാണ് അറസ്റ്റ് നടന്നത്. തമിഴ് താരം വിശാലിന്റെ തുപ്പരിവാളന്‍ എന്ന സിനിമയുടെ റിലീസ് അടുത്ത ദിവസം നടക്കാനിരിക്കെയാണ് ഇയാള്‍ അറസ്റ്റിലായത്. സിനിമയുടെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് തമിഴ് റോക്കേഴ്സ് ഭീഷണിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ചെന്നൈ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്.

തമിഴ് ഗൺ ഉൾപ്പെടെ നൂറിലധികം വ്യാജ പേരുകളിൽ സൈറ്റുകൾ നടത്തിയാണ് പുതിയ സിനിമകൾ ഇയാൾ അപ് ലോഡ് ചെയ്തിരുന്നത്. നിരന്തരം മുന്നറിയിപ്പ് നൽകിയിട്ടും വ്യജപതിപ്പുകളുടെ പ്രചാരണം ഇവർ തുടരുകയായിരുന്നു. തമിഴ് കൂടാതെ, പുതിയ മലയാളം, ബോളിവുഡ്, ഹോളിവുഡ് ചിത്രങ്ങളും അപ്‌ലോഡ് ചെയ്തിരുന്നതായി പൊലീസ് പറഞ്ഞു. ഗൗരി ശങ്കറിനെ ചോദ്യം ചെയ്യുകയാണ്. കൂടുതൽ പേർ വരുംദിവസങ്ങളിൽ പിടിയിലായേക്കുമെന്നാണ് സൂചന.

RELATED ARTICLES
- Advertisment -

Most Popular

Recent Comments