Thursday, April 25, 2024
HomeNationalഅന്താരാഷ്ട്ര ഹോക്കിയില്‍ നിന്ന് സര്‍ദാര്‍ സിംഗ് വിരമിച്ചു

അന്താരാഷ്ട്ര ഹോക്കിയില്‍ നിന്ന് സര്‍ദാര്‍ സിംഗ് വിരമിച്ചു

12 വര്‍ഷം രാജ്യത്തെ പ്രതിനിധീകരിച്ച ശേഷം അന്താരാഷ്ട്ര ഹോക്കിയില്‍ നിന്ന് വിരമിച്ച്‌ സര്‍ദാര്‍ സിംഗ്. ഇനി പുതു തലമുറയുടേതാണെന്ന് പറഞ്ഞ ശേഷമാണ് സര്‍ദാര്‍ സിംഗിന്റെ വിരമിക്കല്‍. ഏഷ്യന്‍ ഗെയിംസ് 2018ല്‍ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് ഈ സീനിയര്‍ താരം. 350 അന്താരാഷ്ട്ര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള താരം ഇപ്പോളും ടീമിലെ ഏറ്റവും ഫിറ്റ് താരമായിരുന്നു. 32ാം വയസ്സിലും ഹോക്കി ടീമിലെ ഏറ്റവും ഫിറ്റ് താരമായിരുന്ന സര്‍ദാര്‍ സിംഗ് ഏഷ്യന്‍ ഗെയിംസിനു മുമ്ബുള്ള യോ-യോ ടെസ്റ്റില്‍ 21.4 എന്ന സ്കോര്‍ സ്വന്തമാക്കിയിരുന്നു.തനിക്ക് വേണമെങ്കില്‍ തുടര്‍ന്നും രണ്ട് -മൂന്ന് വര്‍ഷം ഹോക്കി കളിക്കാമായിരുന്നു. എന്നാല്‍ എല്ലാത്തിനും ഒരിക്കല്‍ ഒരവസാനം ആവശ്യമാണ്. ഇതാണ് ഏറ്റവും മികച്ച സമയമെന്ന് തനിക്ക് തോന്നുന്നുവെന്നും സര്‍ദാര്‍ സിംഗ് പറഞ്ഞു. തന്റെ തീരുമാനം ഹോക്കി ഇന്ത്യയെയും ദേശീയ കോച്ച്‌ ഹരേന്ദ്ര സിംഗിനെയും അറിയിച്ചിട്ടുണ്ടെന്ന് സര്‍ദാര്‍ സിംഗ് പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments