രാ​ജ്യം വി​ടു​ന്ന​തി​നു മുൻപ്പ് ജെ​യ്റ്റ്ലി​യെ ക​ണ്ടി​രു​ന്നു; വി​ജ​യ് മ​ല്യ

vijay

ലോക് സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിജയ് മല്യ .സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസില്‍ പെട്ട് രാജ്യം വിടുന്നതിന് മുമ്ബ് താന്‍ കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയെ കണ്ടിരുന്നുവെന്നാണ് മല്യയുടെ വെളിപ്പെടുത്തല്‍.കാര്യങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനാണ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. എന്നാല്‍ താന്‍ മുന്നോട്ട് വച്ച ഒത്തുതീര്‍പ്പ് നീക്കങ്ങള്‍ ബാങ്ക് അധികൃതര്‍ തടയുകയായിരുന്നുവെന്നും മല്യ അറിയിച്ചു.പൊതുമേഖലാ ബാങ്കുകളില്‍ നിന്നടക്കം കോടികളുടെ വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ മുങ്ങിയ മല്യ ഇപ്പോള്‍ ഇംഗ്ലണ്ടിലാണുള്ളത്. ഇവിടെ നിന്നും മല്യയെ ഇന്ത്യയിലേക്ക് നാടുകടത്തുന്നത് സംബന്ധിച്ച കേസില്‍ വെസ്റ്റ് മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമ്ബോഴായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സിന്റെ മുന്‍ ഉടമയായ മല്യ ഇപ്പോള്‍ ജാമ്യത്തിലാണ്. തന്റെ കാര്യത്തില്‍ ഇനി കോടതി തീരുമാനിക്കട്ടെയെന്നായിരുന്നു കോടതിക്ക് പുറത്തെത്തിയ മല്യയുടെ പ്രതികരണം.അതേ സമയം, മല്യയും അരുണ്‍ ജെയ്​റ്റ്​ലിയും തമ്മില്‍ നടത്തിയ കൂടികാഴ്​ചയെ കുറിച്ച്‌​ വിശദമായ അന്വേഷണം വേണമെന്ന്​ പ്രതിപക്ഷം ആവശ്യപ്പെട്ടു. വിജയ്​ മല്യക്ക്​ രാജ്യം വിടാന്‍ അനുവാദം നല്‍കിയതാരാണെന്നും​ കോണ്‍ഗ്രസ്​ ചോദിച്ചു.