പൊലീസ് സ്റ്റേഷനില്‍ വച്ച്‌ പൊലീസുകാരനെ പ്രതി പിക്കാസ് വച്ച്‌ അടിച്ചു കൊലപ്പെടുത്തി

blood (1)

പൊലീസ് സ്റ്റേഷനില്‍ വച്ച്‌ പൊലീസുകാരനെ പ്രതി പിക്കാസ് വച്ച്‌ അടിച്ചു കൊലപ്പെടുത്തി. പൊലീസ് സ്റ്റേഷനില്‍ വച്ച്‌ പിക്കാസ് കൊണ്ടുള്ള പ്രതിയുടെ അടിയേറ്റാണ് പൊലീസ് ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ ഭിണ്ഡ് ജില്ലയിലെ പൊലീസ് സ്റ്റേഷനില്‍ വച്ചാണ് സംഭവമുണ്ടായത്. അക്രമത്തില്‍ മറ്റൊരു പൊലീസുകാരും ഗുരുതമായി പരുക്കേറ്റിരുന്നു. ഇതിന് പിന്നാലെ സ്റ്റേഷനിലെ സംഭവങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടു.സ്റ്റേഷന് സമീപത്തുള്ള ചന്തയില്‍ വച്ച്‌ കഴിഞ്ഞ ഞായറാഴ്ച്ച പകല്‍ ബഹളമുണ്ടാക്കിയതിന് വിഷ്ണു രാജവത്ത് എന്നയാളിനെ കസ്റ്റഡിയിലെടത്തിരുന്നു.സ്റ്റേഷനില്‍ ഇയാളെ കാണാന്‍ ഒരു സുഹൃത്തെത്തിയപ്പോള്‍ ലോക്കപ്പില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ പിക്കാസ് എടുത്ത് പൊലീസുകാരെ അക്രമിക്കുകയായിരുന്നു. ഇത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. ആദ്യം തലയ്ക്കടിയേറ്റ പൊലീസുദ്യോഗസ്ഥന്‍ ബോധരഹിതനായി വീഴുന്നതും തുടര്‍ന്ന് അടുത്തിരുന്ന മറ്റൊരുദ്യോഗസ്ഥനെ ആക്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.അതിനു ശേഷം പ്രതി പുറത്തേക്കിറങ്ങിപ്പോകുന്നതും കാണാം.പരുക്കേറ്റ രണ്ട് പൊലീസുകാരെയും ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ ഗുരുതരാവസ്ഥയിലായിരുന്ന ഹെഡ് കോണ്‍സ്റ്റബിള്‍ ഉമേഷ് ബാബു ആശുപത്രിയില്‍ വെച്ച്‌ മരിച്ചു. പ്രതിയേയും കാണാനെത്തിയ സുഹൃത്തിനേയും പിന്നീട് പൊലീസ് അറസ്റ്റുചെയ്തു