Friday, April 19, 2024
HomeNationalരാജ്യത്ത് 328 മരുന്നു സംയുക്തങ്ങള്‍ നിരോധിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് 328 മരുന്നു സംയുക്തങ്ങള്‍ നിരോധിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍

രാജ്യത്ത് 328 മരുന്നു സംയുക്തങ്ങള്‍ (ഫിക്സഡ് ഡോസ് കോമ്ബിനേഷന്‍സ്) നിരോധിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍. വില്‍പനയ്ക്കു വേണ്ടിയുള്ള നിര്‍മ്മാണവും, മനുഷ്യ ഉപയോഗത്തിനുള്ള വില്‍പനയും വിതരണവും നിരോധിച്ചുകൊണ്ട് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം ഉത്തരവിറക്കി. ആറ് മരുന്നുകളുടെ നിര്‍മ്മാണവും, വില്‍പനയും വിതരണവും ഉപാധികള്‍ക്ക് വിധേയമായി നിയന്ത്രിക്കാനും തീരുമാനമായി.1940ലെ ഡ്രഗ്സ് ആന്‍ഡ് കോസ്മറ്റിക്സ് നിയമത്തിലെ സെക്ഷന്‍ 26എ പ്രകാരമാണ് നിരോധനം. ആരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2016ല്‍ 349 മരുന്നു സംയുക്തങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയിരുന്നു. എന്നാല്‍ ഇതിനെതിരെ മരുന്നു നിര്‍മ്മാണ കമ്ബനികള്‍ വിവിധ ഹൈക്കോടതികളിലും സുപ്രീം കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. തുടര്‍ന്ന് സുപ്രീം കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ഡ്രഗ്സ് ടെക്നിക്കല്‍ അഡൈ്വസറി ബോര്‍ഡ് ഇക്കാര്യം പരിശോധിച്ച്‌ കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments