ഗോ സംരക്ഷണത്തെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി

modi

കേന്ദ്രസര്‍ക്കാരിന്റെ ഗോ സംരക്ഷണത്തിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. മഥുരയില്‍ വെച്ചാണ് അദ്ദേഹം പറഞ്ഞത്. ഗോ സംരക്ഷണത്തെ എതിര്‍ക്കുന്നവരാണ് രാജ്യത്തെ നശിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ദേശീയ കന്നുകാലി രോഗ നിയന്ത്രണ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.ഓം, പശു തുടങ്ങിയ വാക്കുകള്‍ കേട്ടാല്‍ രാജ്യം 16ാം നൂറ്റാണ്ടിലേക്ക് സഞ്ചരിക്കുമെന്നാണ് ചിലരുടെ വാദം.ഇത്തരത്തില്‍ പറയുന്ന ആളുകളാണ് ഈ രാജ്യത്തിന്റെ നശിപ്പിക്കുന്നതെന്ന് മോദി പറഞ്ഞു.

കന്നുകാലികള്‍ ഇല്ലാത്ത ഒരു ഗ്രാമശണ സമ്പദ് വ്യവസ്ഥയെക്കുറിച്ച് ആര്‍ക്കെങ്കിലും സംസാരിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കുന്ന 16 പദ്ധികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. മഥുരയില്‍ നടന്ന പൊതു സമ്മേളനത്തില്‍ അദ്ദേഹം ഒറ്റ തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്ക് ഉത്പന്നങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം രാജ്യത്തോട് ആവിശ്യപ്പെട്ടു.

ഒക്‌ടോബര്‍ ഒന്ന് മുതല്‍ ഇത്തരം പ്ലാസ്റ്റിക്കുകള്‍ വീടുകളില്‍ ഒഴിവാക്കണമെന്നും ഈ ദൗത്യത്തില്‍ പങ്കുചേരണണെന്ന് അഭ്യര്‍ത്ഥിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.