സാമൂഹ്യമാധ്യമമായ ട്വിറ്ററിൽ ഫ്രാൻസിസ് മാർപാപ്പയെ പിന്തുടരുന്നവരുടെ എണ്ണം നാലു കോടിയായി. മാർപാപ്പയുടെ ട്വിറ്റർ അക്കൗണ്ടായ @pontifex ഒന്പതു ഭാഷകളിലുണ്ട്. ഇവ യിലെല്ലാം കൂടിയുള്ള ഫോളോവേഴ്സിന്റെ എണ്ണമാണിത്.
ലോകത്ത് ഏറ്റവും കൂടുതൽ ട്വിറ്റർ ഫോളോവേഴ്സ് ഉള്ള അക്കൗണ്ടുകളിലൊന്നായി ഇതു മാറിയിരിക്കുകയാണ്. കഴിഞ്ഞ വർഷം പുതുതായി 90 ലക്ഷം ഫോളോവേഴ്സ് മാർപാപ്പയ്ക്കുണ്ടായി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് 4.3 കോടി ഫോളോവേഴ്സുണ്ട്. മുൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് 9.5 കോടിയും ഗായിക കാറ്റി പെറിക്ക് 10.4 കോടിയും ഫോളോവേഴ്സുണ്ട്.