Saturday, April 20, 2024
HomeCrimeകേരളത്തിലെ എടിഎം കവർച്ചയുടെ പിന്നിൽ  ഒരേ സംഘങ്ങളെന്ന് സംശയം

കേരളത്തിലെ എടിഎം കവർച്ചയുടെ പിന്നിൽ  ഒരേ സംഘങ്ങളെന്ന് സംശയം

കേരളത്തിലെ എടിഎം കവർച്ചയുടെ പിന്നിൽ  ഒരേ സംഘങ്ങൾ എന്ന് സംശയിച്ചു പോലീസ്. പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് സംശയം. പൊലീസ് അന്വേഷണം തുടരുകയാണ്. കൊരട്ടിയില്‍ എടിഎം കൗണ്ടര്‍ കുത്തിത്തുറന്ന് പത്ത് ലക്ഷം രൂപയാണ് കവർന്നത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്‍റെ എടിഎമ്മില്‍ നിന്നാണ് പണം കവര്‍ന്നത്. ഭിത്തി തുരന്നാണ് ഇവർ അകത്ത് പ്രവേശിച്ചത്. എടിഎമ്മിനകത്ത് കടന്ന് ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് മെഷീന്‍ പൊളിച്ചാണു കവര്‍ച്ച നടത്തിയത്. രണ്ട് എ ടി എം കൗണ്ടറുകളിലും സെക്യൂരിറ്റി ജീവനക്കാര്‍ ഉണ്ടായിരുന്നില്ല. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് കൊരട്ടി പ്രസ്സിനു മുന്‍ വശത്തുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ശാഖയോടു ചേര്‍ന്നുള്ള എടിഎമ്മില്‍ കവര്‍ച്ച നടത്തിയിരിക്കുന്നത്. സിസിടിവി ക്യാമറയില്‍ സ്പ്രേ പെയിന്‍റ് അടിച്ചതിനു ശേഷമാണ് കൃത്യം നിര്‍വ്വഹിച്ചിരിക്കുന്നത്. രാവിലെ ബാങ്ക് തുറക്കാന്‍ എത്തിയപ്പോഴാണു സംഭവം അറിയുന്നത്. 10,86,000 രൂപ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണു ബാങ്ക് ജീവനക്കാര്‍ പറയുന്നത്. തൃപ്പൂണിത്തുറ ഇരുമ്പനത്തെ എസ്ബിഐ എടിഎമ്മില്‍ നിന്ന് രാത്രി 11.30നാണ് അവസാനമായി പണം പിന്‍വലിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ രാത്രി പതിനൊന്നരയ്ക്കും പുലര്‍ച്ചെ 3.30നും ഇടയ്ക്കാണു മോഷണമെന്നാണു പ്രാഥമിക നിഗമനം. ഷട്ടര്‍ അടച്ചിട്ട ശേഷമായിരുന്നു എടിഎം മെഷിന്‍ തകര്‍ത്ത് പണം കവര്‍ന്നത്. എടിഎമ്മിലെ ക്യാമറയില്‍ പെയിന്റ് സ്‌പ്രേ ചെയ്തു മറച്ച ശേഷമായിരുന്നു മോഷണം. അതുകൊണ്ടു തന്നെ കാര്യമായ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടാകാനുള്ള സാധ്യത കുറവാണ്. ക്യാമറ മറയ്ക്കുന്നതിനു മുമ്പുള്ള ദൃശ്യങ്ങള്‍ ഹാര്‍ഡ്ഡിസ്‌കില്‍ ലഭ്യമാകുമോ എന്ന് ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. രണ്ടു വര്‍ഷം മുമ്പും ഇതേ എടിഎം കല്ലുകൊണ്ട് കുത്തിത്തുറന്ന് മോഷണം നടത്താന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ അന്ന് അതു വിജയിച്ചിരുന്നില്ല. കവർ‌ച്ചയ്ക്ക് ശേഷം രണ്ട് എടിഎമ്മുകളുടെയും ഷട്ടറുകൾ‌ അടച്ചതോടെ മോഷണ വിവരം അറിഞ്ഞത്. രണ്ടിടത്തും നടന്ന മോഷണങ്ങള്‍ സമാന രീതിയിലുള്ളതായതിനാല്‍ ഒരേ സംഘം തന്നെയാണെന്നു കവര്‍ച്ചയ്ക്കു പിന്നിലെന്നു കരുതുന്നതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എം.പി. ദിനേശ് പറഞ്ഞു. ഇതിന് പിന്നാലെയാണ് കോട്ടയം മോനിപ്പള്ളിയിലും വെമ്പള്ളിയിലും സമാനമായ രീതിയിൽ മോഷണശ്രമങ്ങൾ നടന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments