Friday, April 19, 2024
HomeKeralaബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി റാലിയുമായി ജലന്ധർ രൂപത; മുഖ്യാതിഥി പി.സി ജോർജ് എം...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി റാലിയുമായി ജലന്ധർ രൂപത; മുഖ്യാതിഥി പി.സി ജോർജ് എം എൽ എ

കന്യാസ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു വേണ്ടി ത്യാഗസഹന ജപമാല റാലിയുമായി ജലന്ധർ രൂപത. ജപമാല റാലിയിൽ മുഖ്യാതിഥിയായി എത്തുന്നത് പൂഞ്ഞാർ എംഎൽഎ പി.സി ജോർജാണ്. ബിഷപ്പ് ഫ്രാങ്കോയ്ക്കായി നടത്തുന്ന പ്രാർത്ഥനാ ജപമാലറാലിയിൽ മാര്‍പാപ്പയ്ക്ക് വേണ്ടിയും ജലന്ധറിലെ പുതിയ അപ്പോസ്തലിക് അഡ്മിസനിട്രേറ്ററായ ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസിന് വേണ്ടിയും കത്തോലിക്കാ സഭയ്ക്കു വേണ്ടിയും പ്രാര്‍ത്ഥിക്കാൻ‌ ആഹ്വാം ചെയ്‌താണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത് .മാര്‍പാപ്പയുടെ പടത്തിനൊപ്പം, പൂഞ്ഞാര്‍ എംഎല്‍എയായ പി.സി.ജോര്‍ജ്, ബിഷപ്പ് ഫ്രാങ്കോ, ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസ് എന്നിവരുടെ പടങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോര്‍ജ് ഈ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്നാണ് നോട്ടീസില്‍ അവകാശപ്പെടുന്നത്. ഒക്ടോബര്‍ 14 ന് പഞ്ചാബിലെ ജലന്ധറിലുള്ള സെന്‍റ് ജോസഫ്സ് ബോയ്സ് സ്‌കൂളില്‍ വൈകുന്നേരം അഞ്ചുമണിക്കാണ് ‘ത്യാഗ സഹന ജപമാല’ എന്ന പരിപാടി നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്കോയ്ക്കു വേണ്ടിയും, കത്തോലിക്കാ സഭയ്ക്കു വേണ്ടിയും ജലന്ധര്‍ രൂപതയിലെ പുതിയ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായ ബിഷപ്പ് ആഞ്ചലോ ഗ്രേഷ്യസിനു വേണ്ടിയും പ്രാര്‍ഥിക്കാന്‍ ഇതുമായി ബന്ധപ്പെട്ട പോസ്റ്ററില്‍ ആഹ്വാനം ചെയ്യുന്നുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments