Wednesday, April 24, 2024
HomeKeralaശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന് പ്രസംഗിച്ച കൊല്ലം തുളസി ക്ഷമ ചോദിച്ചു

ശബരിമലയില്‍ വരുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന് പ്രസംഗിച്ച കൊല്ലം തുളസി ക്ഷമ ചോദിച്ചു

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ പ്രസംഗം നടത്തി വൻ വിവാദം സൃഷ്ട്ടിച്ച നടന്‍ കൊല്ലം തുളസി ഇപ്പോൾ ക്ഷമാപണവുമായി രംഗത്ത് . എന്‍ഡിഎയുടെ ശബരിമല സംരക്ഷണ റാലിയിലെ കൊല്ലം തുളസിയുടെ പ്രസംഗമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത് . ശബരിമലയില്‍ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണം, ഒരു ഭാഗം ഡല്‍ഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണമെന്നും കൊല്ലം തുളസി പറഞ്ഞു. ശബരിമല വിഷയത്തില്‍ വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുഭന്‍മാരാണെന്നും തുളസി അഭിപ്രായപ്പെട്ടിരുന്നു.താന്‍ പറയാന്‍ പാടില്ലാത്തത് പറഞ്ഞുപോയെന്നും, ഭക്തി മൂത്ത് അറിയാതെ സംഭവിച്ചു പോയതാണെന്നും കൊല്ലം തുളസി പറഞ്ഞു. താന്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിക്കുന്നുവെന്നും, ഇതില്‍ ആര്‍ക്കെങ്കിലും വിഷമം തോന്നിയിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും കൊല്ലം തുളസി പറഞ്ഞു. കൊല്ലം തുളസി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വനിതാ കമ്മീഷന്‍ കേസെടുത്തിരുന്നു. ശബരിമലയുടെ പവിത്രത നശിപ്പിക്കും. അയ്യപ്പഭക്തന്‍ എന്ന നിലയിലെ ഒരു വേദനയായിരുന്നു തന്റെ മനസ്സില്‍ നിന്നും പുറത്ത് വന്നതെന്നും കൊല്ലം തുളസി പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments