Sunday, October 6, 2024
HomeKeralaജോളിയെക്കുറിച്ചു കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു;ബിഎസ്‌എന്‍എല്‍ ജീവനക്കാരനെ സ്വന്തമാക്കാൻ കൂടുതൽ കൊലപാതക ശ്രമം

ജോളിയെക്കുറിച്ചു കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു;ബിഎസ്‌എന്‍എല്‍ ജീവനക്കാരനെ സ്വന്തമാക്കാൻ കൂടുതൽ കൊലപാതക ശ്രമം

കൂടത്തായി കൊലപാതക കേസിൽ ജോളിയെക്കുറിച്ചു കൂടുതൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. രണ്ടാം ഭര്‍ത്താവ് ഷാജുവിനെ അപായപ്പെടുത്തി മൂന്നാമത് വിവാഹം കഴിക്കാന്‍ ഒരുങ്ങിയിരുന്നുവെന്ന്‌ കൂടത്തായി കൊലപാതക കേസ്‌ പ്രതി ജോളിയുടെ മൊഴി. ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ സ്വന്തമാക്കാനായാണ് ഷാജുവിനെ കൊല്ലാന്‍ ശ്രമിച്ചത്‌. ജോണ്‍സണുമായി വിവാഹം നടക്കാന്‍ ജോണ്‍സന്റെ ഭാര്യയേയും കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നും ജോളി മൊഴി നല്‍കി.

ജോളി ഏറ്റവും കൂടുതല്‍ തവണ ഫോണില്‍ വിളിച്ചതായി കണ്ടെത്തിയ ബിഎസ്‌എന്‍ എല്‍ ജീവനക്കാരന്‍ ആണ് ജോണ്‍സണ്‍. മുഖ്യ പ്രതി ജോളിയുമായി സൗഹൃദമുണ്ടെന്ന് ജോണ്‍സണ്‍ മൊഴി നല്‍കിയിരുന്നു.ആ സൗഹൃദത്തിലാണ് ഫോണില്‍ സംസാരിച്ചതെന്നും ജോളിയോടൊപ്പം സിനിമയ്ക്ക് പോയിട്ടുണ്ടെന്നും മൊഴിയില്‍ ഉണ്ടായിരുന്നു . കൂടത്തായി കൊലപാതക പരമ്ബരയിലെ ഒന്നാം പ്രതി ജോളി കോയമ്ബത്തൂരിലും തിരുപ്പൂരിലും ബെംഗളൂരുവിലും ബിഎസ്‌എന്‍എല്‍ ജീവനക്കാരനായ ജോണ്‍സണെ കാണാന്‍ പോയിട്ടുണ്ടെന്നും പൊലീസ് ടവര്‍ പരിശോധനയിലൂടെ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ ആറു മാസത്തെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചതില്‍ നിന്നാണ് ഇവര്‍ നിരന്തരം കോയമ്ബത്തൂര്‍ സന്ദര്‍ശിച്ചതായി അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടത്.

ഷാജുവും ജോളിയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നതിനാല്‍ ഷാജുവിനെ ഇല്ലായ്മ ചെയ്ത് ജോണ്‍സനെ വിവാഹം കഴിക്കാന്‍ ആയിരുന്നു ജോളിയുടെ ശ്രമം. ഇതിനായി ജോണ്‍സന്റെ ഭാര്യയെ വിഷം നല്‍കി കൊല്ലാന്‍ ശ്രമിച്ചതായും ജോളി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജോളിയുടെയും ജോണ്‍സന്റെയും കുടുംബങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്നു. ഇവര്‍ ഒന്നിച്ച്‌ വിനോദയാത്രക്ക് പോകുക പതിവായിരുന്നു. ഇതിനിടെ വിഷം കലര്‍ന്ന ഭക്ഷണം നല്‍കാന്‍ ശ്രമിച്ചെങ്കിലും കഴിക്കാത്തതിനാല്‍ ആണ് ജോണ്‍സന്റെ ഭാര്യ രക്ഷപ്പെട്ടതെന്നും ജോളിയുടെ മൊഴിയില്‍ പറയുന്നു.

എന്നാല്‍ കൊലപാതകത്തില്‍ പങ്കോ അതിനെക്കുറിച്ച്‌ അറിവോ ഉണ്ടായിരുന്നില്ലെന്നാണ് ജോണ്‍സണ്‍ നേരത്തെ പൊലീസിനെ അറിയിച്ചത്. ആറ് മണിക്കൂറില്‍ അധികമെടുത്താണ് ജോണ്‍സന്റെ മൊഴി രേഖപ്പെടുത്തിയത്. ജോളിയുമായി ജോണ്‍സണ്‍ ഫോണില്‍ ദീര്‍ഘ സംഭാഷണം നടത്തിയതിന്റെ തെളിവുകളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.

ജോളി തന്റെയും സിലിയുടെയും മകനെയും കൊല്ലുമൊ എന്നും പേടിച്ചിരുന്നുവെന്ന്‌ ഷാജുമൊഴി നല്‍കിയിട്ടുണ്ട്‌. അതു കൊണ്ടാണ് മകനെ കൂടത്തായിയിലെ വീട്ടില്‍ നിര്‍ത്താതിരുന്നത്. ജോളിയെ പേടിച്ച്‌ താമരശേരിയിലെ സ്കൂളില്‍ നിന്നും മകനെ മറ്റൊരിടത്തേക്ക് മാറ്റിയെന്നും ഷാജു മൊഴി നല്‍കിയിട്ടുണ്ട്‌.

RELATED ARTICLES
- Advertisment -

Most Popular

Recent Comments