Thursday, March 28, 2024
Homeപ്രാദേശികംകോന്നി എല്‍ഡിഎഫ് പിടിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോന്നി എല്‍ഡിഎഫ് പിടിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍

കോന്നി എല്‍ഡിഎഫ് പിടിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. കോന്നി മെഡിക്കല്‍ കോളേജ് എല്‍ഡിഎഫ് സര്‍ക്കാര്‍ യാഥാര്‍ത്യമാക്കുമെന്നും ഡിസംബറില്‍ OP ചികില്‍സ ആരംഭിക്കുമെന്നും കോടിയേരി പറഞ്ഞു. കോന്നിയിലെ വിവിധ പൊതുയോഗങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ യു ജനീഷ് കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനായി കോന്നിയില്‍ എത്തിയ കോടിയേരിബാലകൃഷ്ണന്‍ രാവിലെ തേക്ക്തോടും വൈകുന്നേരം കോന്നി ചന്തയിലും അരുവാപുലത്തെയും മൂന്ന് പൊതുയോഗങ്ങളില്‍ സംസാരിച്ചു.

കോണ്‍ഗ്രസിനെയും, ബിജെപിയേയും രാഷ്ട്രീയമായി ആക്രമിക്കുന്നതിനൊപ്പം മണ്ഡലത്തിന്റെ പൊതുവായ വികസനവും പരാമര്‍ശിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം .വരുന്ന ഡിസംബറില്‍ കോന്നി മെഡിക്കല്‍ കോളേജില്‍ ഒ.പി ചികില്‍സ ആരംഭിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.

വരുന്ന ഇരുപത് മാസത്തേക്ക് MLA യായി തിരഞ്ഞെടുക്കാന്‍ ജനീഷ് കുമാറിന് കോന്നികാര്‍ അവസരം നല്‍കണമെന്ന് കോടിയേരി കൂട്ടി ചേര്‍ത്തു. ഓര്‍ത്തഡോക്സ് സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ്‌ മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍. കാതോലിക്ക ബാവയുമായി കോടിയേരി കൂടി കാഴ്ച്ച നടത്തി.

സഭ മേലധ്യക്ഷനെ കണ്ടതില്‍ രാഷ്ട്രീയം ഇല്ലെന്ന് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് സ്ഥലത്തെയും പൊതുയോഗങ്ങളില്‍ വന്‍ ജനക്കൂട്ടമാണ് കൊടിയേരി ബാലകൃഷ്ണനെ കേള്‍ക്കാന്‍ എത്തിയത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments