പഴകിയ ഭക്ഷണം: ഹോട്ടല്‍ അടപ്പിച്ചു

പഴകിയ ഭക്ഷണം കണ്ടെത്തിയ സാഹചര്യത്തില്‍ സന്നിധാനത്ത് പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ അടപ്പിച്ചു. ഗസ്റ്റ് ഹൗസിന് സമീപം പ്രവര്‍ത്തിച്ചിരുന്ന ഹോട്ടലാണ് അടപ്പിച്ചത്.  ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരടങ്ങിയ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനയിലാണ് പഴകിയ ഭക്ഷണം കണ്ടെത്തിയത്.  50 പാക്കറ്റ് പഴകിയ ചപ്പാത്തി പിടിച്ചെടുത്തു. പഴകിയ മസാലയും കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിലായിരുന്നു പാചകം.  ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.