Tuesday, March 19, 2024
HomeKeralaരജിസ്്ട്രേഷന്‍ പുതുക്കാന്‍ അവസരം

രജിസ്്ട്രേഷന്‍ പുതുക്കാന്‍ അവസരം

വിവിധ കാരണങ്ങളാല്‍   01.01.1999   മുതല്‍  20.11.2019  വരെയുളള  കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍  കഴിയാതെ  സീനിയോറിറ്റി  നഷ്ടപ്പെട്ടിട്ടുളള  ഉദ്യോഗാര്‍ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്ട്രേഷന്‍   പുതുക്കുന്നതിന്  അവസരം.  രജിസ്ട്രേഷന്‍  ഐഡിന്റിറ്റി കാര്‍ഡില്‍  പുതുക്കേണ്ട മാസം 10/98 മുതല്‍ 8/19 വരെ രേഖപ്പെടുത്തിയിട്ടുളളവര്‍ക്ക് ഈ ആനുകൂല്യം  ലഭിക്കും.   എംപ്ലോയ്മെന്റ്  എക്സ്ചേഞ്ച് മുഖേന  ജോലി ലഭിച്ച് നിയമാനുസൃതം  വിടുതല്‍ ചെയ്ത്  01.01.99 നും  28.11.2019 വരെയുളള  കാലയളവില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ്  ചേര്‍ക്കാത്തതിനാല്‍  സീനിയോറിറ്റി നഷ്ടപ്പെട്ട  ഉദ്യോഗാര്‍ഥികള്‍ക്കും ആനുകൂല്യം ലഭിക്കും.  എംപ്ലോയ്മെന്റ്  എക്സ്ചേഞ്ച് മുഖേന  01.01.99 നും 20.11.2019 നും ഇടയില്‍ ജോലിക്ക് നിയമനം ലഭിച്ചിട്ടും  വിവിധ കാരണങ്ങളാല്‍  ജോലിയില്‍ പ്രവേശിക്കാതെ  നിയമനാധികാരിയില്‍ നിന്നും ലഭിച്ച  നോണ്‍  ജോയിനിംഗ് സര്‍ട്ടിഫിക്കറ്റ്  യഥാസമയം ഹാജരാക്കാതിരുന്നത് മൂലം  സീനിയോറിറ്റി  നഷ്ടപ്പെട്ടവര്‍ക്കും  ആനുകൂല്യം ലഭിക്കും.   മെഡിക്കല്‍ ഗ്രൗണ്ടിലും  ഉപരിപഠനാര്‍ഥവും എംപ്ലോയ്മെന്റ്  എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലി പൂര്‍ത്തിയാക്കാനാവാതെ  ജോലിയില്‍ നിന്നും വിടുതല്‍ ചെയ്ത് /രാജിവെച്ചവര്‍  ഹാജരാക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്    /കോഴ്സ് സര്‍ട്ടിഫിക്കറ്റ്   /മാര്‍ക്ക് ലിസ്റ്റ് /ജയിച്ചതോ തോറ്റതോ ആയ സര്‍ട്ടിഫിക്കറ്റ്   / ടി.സി എന്നിവ  ഹാജരാക്കി അപേക്ഷ സമര്‍പ്പിച്ചാല്‍ രജിസ്ട്രേഷന്‍  ആനുകൂല്യം ലഭിക്കും. നിയമനടപടികളുടെ ഭാഗമായോ / മന:പൂര്‍വം ജോലിയില്‍ ഹാജരാകാതിരുന്നതിനാലോ  സീനിയോറിറ്റി നഷ്ടപ്പെട്ട  ഉദ്യോഗാര്‍ഥികള്‍ക്ക് ഈ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കുന്നതല്ല. റാന്നി ടൗണ്‍ എംപ്ലോയ്മെന്റ്  എക്സ്ചേഞ്ചില്‍  പേരു രജിസ്റ്റര്‍  ചെയ്ത  ഉദ്യോഗാര്‍ഥികള്‍ക്ക് 2020 ജനുവരി 31 വരെ ഏതെങ്കിലും  പ്രവൃത്തി ദിവസം നേരിട്ടോ,  ദൂതന്‍  മുഖാന്തിരമോ  അപേക്ഷ  സമര്‍പ്പിക്കാം.എംപ്ലോയ്മെന്റിന്റെ ഓണ്‍ലൈന്‍  പോര്‍ട്ട്  വഴി ഉദ്യോഗാര്‍ഥികള്‍ക്ക്  സ്വന്തമായും പ്രത്യേകം  പുതുക്കല്‍ നടത്താമെന്ന്  റാന്നി  എംപ്ലോയ്മെന്റ്  ഓഫീസര്‍ അറിയിച്ചു. 

RELATED ARTICLES
- Advertisment -

Most Popular

Recent Comments