പരാതി പരിഹാര അദാലത്ത് 21ന്

 റാന്നി താലൂക്കിലെ  താലൂക്ക് തല പരാതി പരിഹാര അദാലത്ത്  ഈ മാസം 21 ന്  രാവിലെ 9.30  മുതല്‍ റാന്നി  പഞ്ചായത്ത്  കമ്മ്യൂണിറ്റി  ഹാളില്‍ നടത്തുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.   മുഖ്യമന്ത്രിയുടെ  ചികിത്സാ  ധനസഹായം, വിധവകള്‍ക്കുളള ധനസഹായം, റീസര്‍വെ, എല്‍.ആര്‍.എം, റേഷന്‍കാര്‍ഡ് സംബന്ധിച്ച  പരാതികള്‍, സ്റ്റാറ്റിയൂട്ടറിയായി  ലഭിക്കേണ്ട  പരിഹാരം എന്നിവ ഒഴികെയുളള പരാതികള്‍ അദാലത്തില്‍ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാം.