ലോകത്തില്‍ ആദ്യമായി വിമാനത്തില്‍ സ്ത്രീകള്‍ക്ക് സംവരണം

ലോകത്തില്‍ ആദ്യമായി വിമാനത്തില്‍ സ്ത്രീകള്‍ക്ക് സംവരണം. എയര്‍ ഇന്ത്യയാണ് വിമാനത്തില്‍ സ്ത്രീകള്‍ക്ക് സംവരണമെന്ന ആശയം നടപ്പിലാക്കുവാൻ പോകുന്നത്. ഇന്ത്യയുടെ ആഭ്യന്തര വിമാന സര്‍വീസുകളിൽ മുൻനിരയിലുള്ള ആദ്യ ആറു സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. ജനുവരി 18 മുതല്‍ പുതിയ സംവിധാനം പ്രാബല്യത്തിലാകും. രാജ്യത്തു ട്രെയിന്‍, ബസ്, തുടങ്ങിയ എല്ലാ ഗതാഗത സംവിധാനങ്ങളിലും സ്ത്രീകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇതുവരെ വിമാനത്തില്‍ സ്ത്രീ സംവരണമില്ലായിരുന്നു.