ഫിലിം എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷനിൽ തമ്മിൽ തല്ലു രൂക്ഷമായി

filim

ഫിലിം എക്സിബിറ്റേഴ്സ് ഫെ‍‍ഡറേഷനിൽ തമ്മിൽ തല്ലു രൂക്ഷമായി . ബഹുഭൂരിപക്ഷം എ ക്ലാസ് തിയറ്ററുകളെയും നിയന്ത്രിച്ചിരുന്ന സംഘടനയാണിത്. തിയറ്റർ ഉടമകൾ പുതിയ സിനിമകളുടെ റിലീസിന് അനുവദിച്ചതോടെയാണ് സംഘടന പിളർപ്പിലേക്ക് നീങ്ങുന്നത്.
ഫെഡറേഷനു കീഴിലുള്ള 31 തിയറ്ററുകൾ കഴിഞ്ഞ ദിവസം വിലക്കു ലംഘിച്ചു തമിഴ് ചിത്രം റിലീസ് ചെയ്തിരുന്നു. ഇന്ന് 21 തിയറ്ററുകൾ കൂടി ചിത്രപ്രദർശനം ആരംഭിച്ചു. ഇതോടെ ഫെഡറേഷനു സമാന്തരമായി തിയറ്റർ സംഘടന രൂപീകരിക്കാനുള്ള നീക്കങ്ങൾ ശക്തമായി. നടൻ ദിലീപിന്റെ സാന്നിധ്യത്തിൽ ഉടൻ തന്നെ ചർചകക്കു ശേഷം പുതിയ സംഘടനയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണു വിവരം . ഫെഡറേഷൻ പ്രസിഡന്റ് ലിബർട്ടി ബഷീർ കഴിഞ്ഞ ദിവസം നടൻ ദിലീപാണു പുതിയ സംഘടനയ്ക്കു പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് ആരോപിച്ചിരുന്നു.