ബിജെപി ഭരണത്തിന്‍റെ കീഴിൽ രാജ്യത്തെ മനുഷ്യരുടെ സ്വൈര ജീവിതം തകർന്നത് കൂടാതെ നിക്ഷ്പക്ഷമായി പ്രവർത്തിക്കുന്ന ജഡ്ജിമാരുടെ ജീവനും ഇപ്പോൾ സുരക്ഷയില്ലാത്ത അവസ്ഥയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണൻ. സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കായംകുളത്ത് നടന്ന പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജസ്റ്റീസ് ലോയുടെ മരണത്തിൽ സമഗ്രമായ അനേഷണം നടത്താൻ കേന്ദ്ര സർക്കാർ തയാറാകണം. സുപ്രീകോടതിയിലെ നാല് മുതിർന്ന ജഡ്ജിമാർ മാധ്യമങ്ങളിലൂടെ രാജ്യത്തോട് പറഞ്ഞത് ഗൗരവത്തോടെ കാണേണ്ട പ്രശ്നങ്ങളാണ്. അസാധാരണ സ്ഥിതി വിശേഷമാണ് രാജ്യത്തുണ്ടായിരിക്കുന്നത്. ജുഡീഷ്യറിയെ വരുതിയിലാക്കി നിയമ നീതിന്യായ വ്യവസ്ഥയെ തകർക്കുന്ന നീക്കത്തെ ഇല്ലാതാക്കണം. ജുഡീഷ്യറിയുടെ വിശ്വാസ്യത വീണ്ടെടുത്ത് ജനാധിപത്യം സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. എകെജിക്കെതിരെ വി.ടി. ബൽറാം എംഎൽഎ നടത്തിയ പരാമർശങ്ങൾ നരേന്ദ്ര മോദിക്കെതിരെ ആയിരുന്നെങ്കിൽ കോൺഗ്രസ് പാർട്ടി ഇടപെട്ടേനെ. മോദിക്കെതിരെ പരാമർശം നടത്തിയ മണിശങ്കർ അയ്യറെ പുറത്താക്കിയ പാർട്ടിയാണ് കോൺഗ്രസ്. എന്നാൽ എകെജിയെ അവഹേളിച്ച ബൽറാമിനെ കോൺഗ്രസ് പട്ടും വളയും നൽകി ആദരിക്കുകയാണെന്നും കോടിയേരി ബാലകൃഷ്ണൻ കുറ്റപ്പെടുത്തി.
ജഡ്ജിമാരുടെ ജീവനും ഇപ്പോൾ സുരക്ഷയില്ലാത്ത അവസ്ഥയാണ്- കോടിയേരി
RELATED ARTICLES