വോട്ടിന് വേണ്ടി ജനങ്ങളെ വിഭജിച്ച്‌ ഭരിക്കുന്ന രാഷ്ട്രീയം ബിജെപിക്കില്ലെന്ന് മോദി

വോട്ടിന് വേണ്ടി ജനങ്ങളെ വിഭജിച്ച്‌ ഭരിക്കുന്ന രാഷ്ട്രീയം ബിജെപിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്ഥാനാര്‍ത്ഥികള്‍ നല്‍കുന്ന വാക്കുകള്‍ക്കല്ല ആദ്യമായി വോട്ട് ചെയ്യുന്നവര്‍ പരിഗണന നല്‍കുന്നത്, പ്രവര്‍ത്തിയിലാണ്. അവര്‍ നാടകങ്ങള്‍ക്കല്ല അര്‍പ്പണത്തിലാണ് പ്രധാന്യം നല്‍കുന്നത് എന്നും അദ്ദേഹം പറഞ്ഞു. ആദ്യമായി വോട്ട് ചെയ്യുന്നവര്‍ ഒരിക്കലും പാരമ്പര്യത്തിന് അല്ല മറിച്ച്‌ വികസനത്തിനാണ് പ്രധാന്യം നല്‍കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കും രാജ്യത്തിനും ഒരുപോലെ പ്രധാനപ്പെട്ടതാണ് സര്‍ക്കാര്‍ തുടങ്ങി വച്ച വികസ പദ്ധതികള്‍ എന്നും മോദി പറഞ്ഞു. ബിജെപിക്ക് എതിരായുള്ള സഖ്യം വളരെ കുറഞ്ഞ് കാലത്തേക്ക് മാത്രമുളള ഒരു വ്യവസ്ഥയാണ് എന്നും മോദി പറഞ്ഞു. എന്‍ഡിഎയ്ക്ക് എതിരായ മഹാസഖ്യത്തേയും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തെ സേവിക്കുന്നതിനും ജനങ്ങളെ ഭരിക്കുന്നിതും ഇവിടെ ബിജെപി ഉണ്ട്. അവസരവാദികളായ സഖ്യത്തിനും പാരമ്ബര്യമുള്ള പാര്‍ട്ടികള്‍ക്കും അവരുടെ സമ്രാജ്യം കെട്ടിപ്പടുക്കുന്നതില്‍ മാത്രമാണ് താത്പര്യം. തമിഴ്‌നാട്ടിലെ അഞ്ച് നിയോജക മണ്ഡലങ്ങളിലെ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.