Thursday, April 25, 2024
HomeCrimeജീവനൊടുക്കാന്‍ പോവുകന്നുവെന്ന് യൂട്യൂബില്‍ വീഡിയോ ഇട്ട മലയാളി തൂങ്ങിമരിച്ച നിലയില്‍

ജീവനൊടുക്കാന്‍ പോവുകന്നുവെന്ന് യൂട്യൂബില്‍ വീഡിയോ ഇട്ട മലയാളി തൂങ്ങിമരിച്ച നിലയില്‍

ജീവനൊടുക്കാന്‍ പോവുകന്നുവെന്ന് യൂട്യൂബില്‍ വീഡിയോ ഇട്ട മലയാളി തൂങ്ങിമരിച്ച നിലയില്‍.ഒമാനിലാണ് മലയാളിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത് . കൊല്ലം പുനലൂര്‍ കരവാളൂര്‍ കുണ്ടമണ്‍ സ്വദേശി അനില്‍കുമാര്‍ ചെല്ലപ്പന്‍ (48) ആണ് മരിച്ചത്. ജീവനൊടുക്കാന്‍ പോവുകയാണെന്ന് പറഞ്ഞ് യൂട്യൂബില്‍ വീഡിയോ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു മരണം. നിസ് വക്കടുത്ത് തിംസയിലെ നിര്‍മാണ കമ്പനിയില്‍ തൊഴിലാളിയായിരുന്നു. നേരത്തെ ദുബൈയിലായിരുന്ന അനില്‍കുമാര്‍ ആറു വര്‍ഷമായി ഒമാനിലുണ്ട്. സാമ്ബത്തിക ബാധ്യതയും ഒപ്പം സ്വന്തമായി വീട് നിര്‍മിക്കാന്‍ സാധിക്കാത്തതിന്റ വിഷമത്തിലും ജീവിതം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞുള്ള വീഡിയോ വെള്ളിയാഴ്ച രാത്രിയാണ് പോസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ വീഡിയോ കണ്ടതിനെ തുടര്‍ന്ന് നാട്ടില്‍ നിന്ന് ഭാര്യ വിവരമറിയിച്ചതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ നടത്തിയ തെരച്ചിലില്‍ താമസ സ്ഥലത്തിന് അടുത്ത ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഭാര്യയും രണ്ട് പെണ്‍മക്കളുമുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments