ജനപ്രിയ ആപ്പിള്‍ ഐഫോണിൽ പുതിയ പ്രശ്നങ്ങൾ

apple iphone

ജനപ്രിയ ആപ്പിള്‍ ഐഫോണിൽ പുതിയ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തു.ആപ്പിളിന്റെ ഏറ്റവും പുതിയ ഐഒഎസ് 12.1.2 ആണ് വില്ലൻ. പുതിയ വേര്‍ഷനിലേക്ക് അപ്‌ഡേറ്റു ചെയ്ത ധാരാളം പേർ പരാതിയുമായി രംഗത്ത് വന്നിരിക്കയാണ്. സെല്ലുലാര്‍ ഡേറ്റ തേഡ് പാര്‍ട്ടി ആപ്പുകളിലേക്ക് എത്തുന്നില്ല എന്നതാണ് റിപ്പോര്‍ട്ട്. ചിലര്‍ക്ക് എസ്‌എംഎസ് അയയ്ക്കുന്നതിനും പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഈ പ്രശ്‌നം ബാധിച്ചിട്ടുള്ള ഉപയോക്താക്കള്‍ക്ക് പൂര്‍ണ്ണ പരിഹാരം ലഭിക്കണമെങ്കില്‍ ഐഒഎസ് 12.1.3 എത്തുന്നതു വരെ കാത്തിരിക്കണം. ആപ്പിള്‍ 12.1.3 വേര്‍ഷന്റെ ബീറ്റാ ടെസ്റ്റിങ് തുടങ്ങി. ആപ്പിള്‍ സപ്പോര്‍ട്ട് ട്വിറ്റര്‍ ഹാന്‍ഡ്ല്‍ ഉപയോക്താക്കളോട് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടുള്ള മെസേജിലൂടെ വിശദമായി അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ താത്കാലിക പരിഹാരത്തിനായി ചില നിര്‍ദ്ദേശങ്ങള്‍ ഒരു യൂട്യൂബ് ചാനലിൽ പരാമർശിച്ചിട്ടുണ്ട് .പ്രശ്‌നബാധിത ഫോണുകളില്‍ വൈ-ഫൈ കോളിങ് ടേണ്‍ ഓഫ് ചെയ്യുക. പിന്നീട് സെല്ലുലാര്‍ ഡേറ്റ ഓപ്ഷന്‍സിലെത്തി ‘എനേബിള്‍ എല്‍ടിഇ’ ടാബിലെത്തി അത് ‘ഡേറ്റ ഒണ്‍ലി’ എന്നാക്കി മാറ്റുക എന്നാണ് നിർദ്ദേശം.