അധ്യാപകൻ വഴക്കു പറഞ്ഞതിന്റെ വിഷമത്തിൽ 12-ാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കി. സ്കൂളിൽ വൈകിയെത്തിയതിനാണ് അധ്യാപകൻ വിദ്യാർത്ഥിയെ ശകരിച്ചത്. തമിഴ്നാട്ടിലെ തഞ്ചാവൂർ ജില്ലയിലെ പട്ടുകോട്ടയിലാണ് നാടിനെ നടുക്കിയ സംഭവം. തിങ്കളാഴ്ചയാണ് പതിനേഴുകാരൻ ജീവനൊടുക്കിയത്. തിങ്കളാഴ്ച സ്കൂളിൽനിന്നു വീട്ടിലെത്തിയ വിദ്യാർഥിയെ അരമണിക്കൂറിനുശേഷം ഫാനിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അധ്യാപകൻ വഴക്കു പറഞ്ഞതിനെ തുടർന്നാണു കുട്ടി ജീവനൊടുക്കിയതെന്ന് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ റോഡ് ഉപരോധിച്ചു. സ്കൂൾ അധികൃതർക്കെതിരേ നടപടി വേണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. സംഭവത്തിൽ അധ്യാപകനെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ അന്വേഷണം തുടരുകയാണ്.