പതിനാറാം ലോക്‌സഭയിലെ മോദിയുടെ അവസാന പ്രസംഗം

modhi

പതിനാറാം ലോക്‌സഭയിലെ അവസാന പ്രസംഗത്തില്‍ എന്‍ഡിഎ നേതൃത്വത്തിലുള്ള ഭൂരിപക്ഷ സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ അഭിമാനവും ആത്മവിശ്വാസവും ഉയര്‍ത്താന്‍ കഴിഞ്ഞെന്നും ഇതു രാജ്യവികസനം ത്വരിതഗതിയില്‍ ആക്കാന്‍ ഉപകരിക്കുമെന്നും മോദി പറഞ്ഞു. ലോകം അംഗീകരിക്കുന്നത് ഭൂരിപക്ഷ, സുസ്ഥിര സര്‍ക്കാരിനെയാണെന്നും മോദി പറഞ്ഞു. ആധാര്‍ പദ്ധതി നടപ്പാക്കിയതിനെ ലോകം ആശ്ചര്യത്തോടെയാണു കണ്ടത്. ഭൂകമ്ബം വരുമെന്നു പറഞ്ഞിട്ടും സഭയില്‍ കടലാസ് വിമാനം പറത്തുന്നതു മാത്രമാണു കണ്ടതെന്ന് രാഹുലിനെ പരിഹസിക്കാനും മോദി മറന്നില്ല. 219 ബില്ലുകളാണു സഭയുടെ മേശപ്പുറത്തു വച്ചത്. മുന്നാക്ക സംവരണബില്‍, ജിഎസ്ടി ബില്‍, ആധാര്‍ ബില്‍ എന്നിവ പാസാക്കുകയും കള്ളപ്പണവും അഴിമതിയും തടയാന്‍ കര്‍ശന നിയമങ്ങള്‍ നടപ്പാക്കുകയും ചെയ്തുവെന്നും മോദി വ്യക്തമാക്കി.രാജ്യം ആഗോളതാപനത്തെക്കുറിച്ചു സംസാരിക്കുമ്ബോള്‍ ഇന്ത്യ രാജ്യാന്തര സൗരോര്‍ജ സഖ്യം (ഇന്റര്‍നാഷനല്‍ സോളര്‍ അലയന്‍സ്- ഐഎസ്‌എ) രൂപീകരിച്ചു പ്രശ്‌നപരിഹാരത്തിനു നടപടികള്‍ സ്വീകരിച്ചു. മൂന്നു ദശാബ്ദത്തിനു ശേഷം ആദ്യമായാണു ഭൂരിപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. കോണ്‍ഗ്രസ് ഇതര സഖ്യസര്‍ക്കാര്‍ രൂപീകരിച്ചത് എ.ബി. വാജ്‌പേയി ആണെന്നും മോദി പറഞ്ഞു.ഇന്ത്യയുടെ സമ്ബദ്‍വ്യവസ്ഥ ലോകത്തെ നയിക്കുമെന്ന് 16ാം ലോക്സഭയുടെ അവസാന സമ്മേളന ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ തന്റെ സര്‍ക്കാര്‍ കര്‍ശന നടപടികളെടുത്തുവെന്നും മോദി. കാലഹരണപ്പെട്ട 1400 നിയമങ്ങള്‍ മാറ്റി. ആധാര്‍ നടപ്പാക്കിയത് ലോകത്തെ അല്‍ഭുതപ്പെടുത്തി. സ്ത്രീകള്‍ക്ക് തന്ത്രപ്രധാന പദവികള്‍ നല്‍കി. രാജ്യത്തിന് വേണ്ടി നൂറുശതമാനം പ്രവര്‍ത്തിച്ചു. 85 ശതമാനം ഫലം കണ്ടു. ചിലര്‍ വിമാന പറത്തി പ്രതിഷേധിക്കുകയാണ് . എന്നാല്‍ ജനാധിപത്യമാണ് വലുതെന്ന് ഒാര്‍ക്കണമെന്ന് രാഹുലിന് മോദിയുടെ പരിഹാസം. ഇന്ത്യയുടെ സമ്ബദ്‍വ്യവസ്ഥ ലോകത്തെ നയിക്കുമെന്ന് 16ാം ലോക്സഭയുടെ അവസാന സമ്മേളന ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം. കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ തന്റെ സര്‍ക്കാര്‍ കര്‍ശന നടപടികളെടുത്തുവെന്നും മോദി. കാലഹരണപ്പെട്ട 1400 നിയമങ്ങള്‍ മാറ്റി. ആധാര്‍ നടപ്പാക്കിയത് ലോകത്തെ അല്‍ഭുതപ്പെടുത്തി. സ്ത്രീകള്‍ക്ക് തന്ത്രപ്രധാന പദവികള്‍ നല്‍കി. രാജ്യത്തിന് വേണ്ടി നൂറുശതമാനം പ്രവര്‍ത്തിച്ചു. 85 ശതമാനം ഫലം കണ്ടു. ചിലര്‍ വിമാന പറത്തി പ്രതിഷേധിക്കുകയാണ് . എന്നാല്‍ ജനാധിപത്യമാണ് വലുതെന്ന് ഒാര്‍ക്കണമെന്ന് രാഹുലിന് മോദിയുടെ പരിഹാസം.