Wednesday, November 6, 2024
HomeNationalറഫാല്‍ കേസ് ; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി

റഫാല്‍ കേസ് ; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് സോണിയാ ഗാന്ധി

റഫാല്‍ വിഷയത്തില്‍ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. ഇന്ത്യന്‍ ജനതയെ പ്രധാനമന്ത്രി പറ്റിച്ചുകൊണ്ടിരിക്കുകയാണെന്നും കബളിപ്പിക്കല്‍, ഭീഷണി, പൊള്ള വാഗ്ദാനങ്ങള്‍ ഇവയെല്ലാമാണ് മോദി സര്‍ക്കാരിന്റെ മുഖമുദ്രയെന്നും സോണിയ ഗാന്ധി വിമര്‍ശിച്ചു.റഫാല്‍ ഇടപാടിന്റെ കാര്യത്തില്‍ മോദി യാതൊരു ലജ്ജയുമില്ലാതെ രാജ്യത്തെ ജനങ്ങളോടും ഉന്നത കോടതിയില്‍ പോലും നുണ പറയുകയാണ്. മുമ്പെങ്ങുമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധിയാണ് രാജ്യം ഇന്ന് നേരിടുന്നത്. അഞ്ച് വര്‍ഷത്തെ ദുര്‍ഭരണം കൊണ്ട് മോദി സമൂഹത്തെ നശിപ്പിച്ചുവെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലായിരുന്നു സോണിയാ ഗാന്ധിയുടെ രൂക്ഷ വിമര്‍ശനം.യോഗത്തിന് ശേഷം പാര്‍ലമെന്റിന് മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്രതിഷേധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments