ബി എസ് എന്‍ എല്‍ 3ജി നെറ്റ് വര്‍ക്ക് കേരളത്തില്‍ പണിമുടക്കി

ബിഎസ്എന്‍എല്‍ അടച്ചുപൂട്ടാനോ

കേരളത്തില്‍ ബി എസ് എന്‍ എല്‍ 3ജി നെറ്റ് വര്‍ക്ക് പണിമുടക്കി. ഉപഭോക്താക്കളെ വലച്ച് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് ബി എസ് എന്‍ എല്‍ മൊബൈല്‍ ഡാറ്റ സേവനങ്ങള്‍ പ്രവര്‍ത്തനരഹിതമായത്. ഇതോടെ എക്‌സ് ചേഞ്ചുകളിലേക്ക് ഉപഭോക്താക്കളുടെ ഫോണ്‍പ്രവാഹമായിരുന്നു3ജി സര്‍വീസ് പെട്ടെന്ന് നിലച്ചപ്പോള്‍ സാങ്കേതിക വിഭാഗവുമായി ആദ്യം ബന്ധപ്പെട്ടെങ്കിലും ഫോണെടുത്തില്ല. പ്രീപെയ്ഡ് വരിക്കാർക്ക് മാത്രമേ തടസ്സം നേരിട്ടിട്ടുള്ളുവെന്നും കേരളത്തില്‍ മൊത്തത്തിലുള്ള നെറ്റ് വര്‍ക്കിംഗ് തകരാറാണെന്നുമായിരുന്നു ബന്ധപ്പെട്ടവര്‍ നല്‍കിയ അനൗദ്യോഗിക വിശദീകരണം.ജിയോ പോലുള്ള സ്വകാര്യ കമ്പനികള്‍ പലതരത്തിലുള്ള ഓഫറുകള്‍ പ്രഖ്യാപിച്ചിരിക്കുമ്പോഴാണ് ഉപഭോക്താക്കളെ വലച്ച് ബി എസ് എന്‍ എല്‍ മൊബൈൽ ഡാറ്റാ സേവനങ്ങൾ മണിക്കൂറുകളോളം നിലച്ചത്.അതേസമയം ഒരു മണിക്കൂറിന് ശേഷം സര്‍വീസ് പുന:സ്ഥാപിക്കുമെന്ന് ബിഎസ്എന്‍എല്‍ കണ്ണൂര്‍ ജി.എം ഓഫീസ് അധികൃതര്‍ പറഞ്ഞു.