Wednesday, December 11, 2024
HomeNationalപുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം;മുന്‍ സൈനികൻ കൊല്ലപ്പെട്ടു

പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം;മുന്‍ സൈനികൻ കൊല്ലപ്പെട്ടു

പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണം. ഭീകരര്‍ മുന്‍ സൈനികനെ വെടിവച്ചു കൊലപ്പെടുത്തി. പുല്‍വാമ സ്വദേശി ആഷിഖ് അഹമ്മദാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ആഷിഖിന്റെ വീടിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. പുല്‍വാമയിലെ പിംഗ്ലീന ഗ്രാമത്തിലാണ് ആഷിഖ് അഹമ്മദിന്റെ വീട്. ഒരു സംഘം ഭീകരര്‍ അപ്രതീക്ഷിതമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആക്രമണത്തിന്റെ വിവരം കിട്ടിയ ഉടന്‍ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. കരസേനയും ജമ്മു കശ്മീര്‍ പൊലീസിന്റെ പ്രത്യേക വിഭാഗവും ചേര്‍ന്ന് പ്രദേശത്ത് ഭീകരര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്തുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments