Saturday, April 20, 2024
HomeNationalരോഷത്തോടെയുള്ള പ്രസംഗം കേട്ടപ്പോള്‍ എനിക്ക് മോദിയോട് സ്‌നേഹം തോന്നി- രാഹുൽ ഗാന്ധി

രോഷത്തോടെയുള്ള പ്രസംഗം കേട്ടപ്പോള്‍ എനിക്ക് മോദിയോട് സ്‌നേഹം തോന്നി- രാഹുൽ ഗാന്ധി

രോഷത്തോടെയുള്ള പ്രസംഗം കേട്ടപ്പോള്‍ എനിക്ക് മോദിയോട് സ്‌നേഹം തോന്നി- രാഹുൽ ഗാന്ധി . പാര്‍ലമെന്റില്‍ അവിശ്വാസപ്രമേയ ചര്‍ച്ചക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആലിംഗനം ചെയ്യാനുള്ള കാരണം വെളിപ്പെടുത്തുകയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ചെന്നൈ സ്‌റ്റെല്ലാ മേരീസ് കോളേജ് വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടെ ഒരു വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് മറുപടിയായാണ് രാഹുല്‍ ഗാന്ധിയുടെ വെളിപ്പെടുത്തല്‍. ലോകത്തിന്റെ ഭംഗി കാണാന്‍ പറ്റാത്ത ഒരാളായാണ് എനിക്ക് അദ്ദേഹത്തെ തോന്നിയത്. അദ്ദേഹം പ്രസംഗിക്കുമ്പോള്‍ വളരെ രോഷത്തോടെയാണ് സംസാരിക്കുന്നത്. കോണ്‍ഗ്രസിനേയും എന്റെ മുത്തച്ഛനേയും മുത്തശ്ശിയേയും അമ്മയേയും അച്ഛനേയും എല്ലാം അദ്ദേഹം കടന്നാക്രമിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രോഷത്തോടെയുള്ള പ്രസംഗം കേട്ടപ്പോള്‍ എനിക്ക് അദ്ദേഹത്തോട് സ്‌നേഹം തോന്നി. എല്ലാവരോടും രോഷം പ്രകടിപ്പിക്കുന്ന ഒരാള്‍ വേണ്ടത്ര സ്‌നേഹം കിട്ടാതെ അസ്വസ്ഥനായ ആളായിരിക്കും. എന്തെല്ലാമോ കാരണങ്ങളാല്‍ മോദിജിക്ക് സ്‌നേഹം കിട്ടാത്തതു കൊണ്ടാണ് അദ്ദേഹം ഇത്ര രോഷാകുലനാവുന്നതെന്ന് എനിക്കു തോന്നി. അതു കൊണ്ടാണ് എന്റെ പ്രസംഗം കഴിഞ്ഞപ്പോള്‍ ഞാന്‍ അദ്ദേഹത്തെ ആലിംഗനം ചെയ്തത്- രാഹുല്‍ പറഞ്ഞു. 2014 ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയമാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ പാഠമെന്നും രാഹുല്‍ പറഞ്ഞു. മോദി എന്നെ കടന്നാക്രമിക്കുമ്പോള്‍ സംയമനത്തോടെ പെരുമാറാണ് ഞാന്‍ ശ്രമിച്ചത്. നമ്മളോട് വെറുപ്പോടെ പെരുമാറുന്ന ഒരാളോട് അതേ രീതിയില്‍ പെരുമാറിയാല്‍ നമ്മളും അയാളും തമ്മില്‍ ഒരു വ്യത്യാസവും ഉണ്ടാവില്ല. അതുകൊണ്ട് പക്വതയോടെയും സ്‌നേഹത്തോടെയും പെരുമാറാന്‍ ഞാന്‍ പഠിച്ചു. ഇതിന് കാരണക്കാരന്‍ മോദിയാണെന്നും രാഹുല്‍ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments