Saturday, December 14, 2024
HomeInternationalഡിജിറ്റല്‍ എക്കോണമി ആക്റ്റനുസരിച്ചു പോണ്‍ സൈറ്റുകള്‍ കാണണമെങ്കിൽ തിരിച്ചറിയല്‍ രേഖ

ഡിജിറ്റല്‍ എക്കോണമി ആക്റ്റനുസരിച്ചു പോണ്‍ സൈറ്റുകള്‍ കാണണമെങ്കിൽ തിരിച്ചറിയല്‍ രേഖ

പോണ്‍സൈറ്റുകള്‍ക്ക് കര്‍ശനമായ നിയന്ത്രണങ്ങള്‍ കൊണ്ടു വരാന്‍ ഒരുങ്ങി ബ്രിട്ടന്‍. അടുത്ത മാസം മുതല്‍ ബ്രിട്ടനില്‍ പോണ്‍ സൈറ്റുകള്‍ കാണണമെങ്കിൽ തിരിച്ചറിയല്‍ രേഖ ആവശ്യമായി വരും പോണ്‍ ഹബ്ബ്, യൂ പോണ്‍ പോലുളള വെബ്‌സൈറ്റുകള്‍ക്കും ഇത് ബാധകമാണ്. ലൈംഗികതയുളള ഉളളടക്കം കാണുന്നതിന് പ്രായം വ്യക്തമാക്കുന്നതിനാണ് സര്‍ക്കാരില്‍ നിന്ന് ആധികാരികമായി തിരിച്ചറിയില്‍ രേഖ ആവശ്യപ്പെടുന്ന എയ്ജ് ഐഡി സംവിധാനം കൊണ്ടുവരുന്നത്. ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് തുടങ്ങിയവ ഇതിനായി ഉപയോഗിക്കാം. ഏപ്രില്‍ മുതലായിരിക്കും പുതിയ സംവിധാനം നിലവില്‍ വരിക. വെബ്‌പേജ് തുറന്നാല്‍ ആദ്യം ലഭിക്കുക പ്രായം സ്ഥിരീകരിക്കാനുളള നിര്‍ദേശമടങ്ങിയ പേജ് ആണ്. കൃത്യമായ രേഖകള്‍ നല്‍കിയാല്‍ മാത്രമേ തുടരാന്‍ സാധിക്കൂ. ഈ യൂസര്‍നെയിമും പാസ്‌വേര്‍ഡും ഉപയോഗിച്ച് എയ്ജ് ഐഡി നിയന്ത്രണമുള്ള എല്ലാ പോണ്‍സൈറ്റുകളും സന്ദര്‍ശിക്കാം 2017 ലെ ഡിജിറ്റല്‍ എക്കോണമി ആക്റ്റിന്റെ ഭാഗമായാണ് ഈ പുതിയ നിയമം അംഗീകരിച്ചിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments